blog image

മയക്കു മരുന്ന്ആ സക്തിയുടെ ലക്ഷണങ്ങള്‍

ഓരാള്‍ മയക്കു മരുന്നിന് അടിമപ്പെട്ടിട്ടുണ്ടോ എന്നു എങ്ങിനെ മനസ്സിലാക്കാം. മയക്കു മരുന്നിനോടുള്ള താത്പര്യം ആസക്തിയിലേക്ക് മാറിയോ എന്ന് കണ്ടെത്താനുള്ള വഴിയാണ് പറയുന്നത്. ഉപയോഗിക്കണമെന്ന് ഉദ്ദേശിച്ചതിലും കൂടുതല്‍ മയക്കു മരുന്ന് ഉപയോഗിച്ചതായി മനസിലാക്കിയാല്‍ ആ വ്യക്തി ഇതില്‍ ആസക്തനായി എന്നു മനസ്സിലാക്കാം. വിറയല്‍, ശരീരമാകെ വിറയ്ക്കുന്നതു പോലെ തോന്നല്‍, അസ്വസ്ഥനാകുക എന്നിങ്ങനെയുള്ളതും ഇതിന്റെ ലക്ഷണമാണ്.


 മയക്കു മരുന്നു ഉപയോഗിക്കാതെ ഒരു ദിവസം ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന തോന്നല്‍ ഉണ്ടായാലും

അടുത്ത ഡോസ് എടുക്കാന്‍ എന്തെങ്കിലും കാരണം കണ്ടെത്തുന്നുണ്ടെങ്കിലും ഈ ഗണത്തില്‍ തന്നെ പെടുത്താം. പ്രതിദിന പ്രവര്‍ത്തികള്‍ കൂടുതല്‍ ആഹ്ലാദകരവും തൃപ്തികരവുമായി തോന്നുന്നത് മയക്കു മരുന്ന് ഉപയോഗിച്ച ശേഷം ചെയ്യുമ്പോഴാണെന്ന് ബോദ്ധ്യപ്പെടുന്നുണ്ടെങ്കില്‍ ഇതില്‍ പെട്ടതു തന്നെ 

കുടുംബം, കൂട്ടുകാര്‍ എന്നിവര്‍ക്ക് മതിയായ സ്ഥാനം നല്‍കാന്‍ കഴിയുന്നില്ല. വീട്ടിലേയും ഓഫീസിലേയും ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനാകുന്നില്ല. സ്വയം തീരുമാനമെടുക്കാന്‍ കഴിയില്ല. മയക്കു മരുന്ന് ഉപയോഗിക്കുന്ന വിവരം മറ്റുള്ളവരില്‍ നിന്നും മറച്ചു വക്കാന്‍ ആഗ്രഹിക്കും. ഇത്തരം ഉപയോഗം തനിക്കുണ്ടെന്ന് സമ്മതിക്കാതിരിക്കും. ഉപയോഗിക്കുന്ന അളവ് തീരെ കുറവാണെന്ന് സ്വയം ബോദ്ധ്യപ്പെടുത്തുകയും സ്വയം പ്രവര്‍ത്തികളെ ഓര്‍ത്ത് കുറ്റബോധം തോന്നുക. അല്ലെങ്കില്‍ അതിനേ കുറിച്ച് നാണക്കേട് തോന്നുക. മയക്കു മരുന്ന് ഉപയോഗത്തില്‍ നിന്നും പിന്മാറണമെന്ന് ആലോചിക്കുകയും എന്നാല്‍ തീരുമാനം നടപ്പാക്കുന്നത് അനന്തമായി നീട്ടി വക്കുകയും ചെയ്യുക. ഇതെല്ലാം ഒരു വ്യക്തി ഇതിനു അടിമപ്പെട്ടിട്ടുണ്ട് എന്നതിന്റെ തെളിവാണ്.