blog image

നടത്തം കൊണ്ടുള്ള 9 ഗുണങ്ങൾ

നടത്തം നിങളെ കൂടുതൽ ശാന്തരാക്കുകയും ആരോഗ്യവാന്മാരാക്കുകയും ചെയ്യുന്നു .പക്ഷെ നടത്തത്തിന്റെ ഗുണങ്ങളെ കുറിച്ച് കൃത്യമായ അവബോധം നമുക്കില്ല .പതിവായുള്ള നടത്തം കാലുകളെ ടേൺ ചെയ്യുവാനും ശരീരഭാരം കുറക്കുവാനും സഹായിക്കുന്ന ഒരു നല്ല വ്യായാമം ആണ് .ഇത് നിങളുടെ ഹൃദയമിടിപ്പ് വേഗത്തിലാക്കും അത് വഴി പേശികളിലേക്കും തലച്ചോറടക്കമുള്ള അവയവങ്ങളിലേക്കും കൂടുതൽ രക്തവും ഓക്സിജനും ലഭിക്കുന്നു .മിതമായ വേഗത്തിലുള്ള ബ്രാസ്ക വോക്കിങ് 150 മുതൽ 200 വരെ

കലോറി വരെ ബൺ ചെയ്യാൻ സഹായിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു .

സ്പോർട്സ് ഷൂ യും മറ്റു സാമഗ്രികളും ഉപയോഗപെടുത്തിയുള്ള തീവ്ര വ്യായാമത്തിന്റെ ഗണത്തിൽ പെടുത്താവുന്ന നടത്തം മാത്രമല്ല ദിവസേനയുള്ള ഏതാനും ചുവടുകൾ പോലും നിങ്ങളിൽ വലിയ മാറ്റം കൊണ്ടുവരും .

പതിവ് നടത്തം ശരീരഭാരം കുറക്കാൻ സഹയിക്കും അതെ സമയം നമ്മൾ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യം എന്തെന്നാൽ നടത്തത്തിന്റെ വേഗത അനുസരിച് അതിന്റെ തോതിൽ വലിയ മാറ്റങ്ങൾ വരും . സാദാരണയിൽ നിന്ന് 3 മിനിട്സ് കുറവ് സമയം പക്ഷെ കൂടുതൽ സമയം നടന്ന സ്ത്രീകൾക്ക് 

മറ്റുള്ളവരെക്കാൾ 5 മടങ്ങു് വയറിലെ കൊഴുപ്പ് കുറഞ്ഞതായി യൂണിവേഴ്‌സിറ്റി ഓഫ് വെർജിനിയയിലെ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട് .അത് മാത്രമല്ല തീവ്ര വ്യായാമം ഹൃദ്രോഗത്തിനു പ്രേമേഹത്തിനും കാരണമാകുന്നു .കരളിലും കിഡ്‌നിയിലും ചുറ്റും കാണപ്പെടുന്ന വിസറൽ ഫാറ്റ് 3 മടങ്ങു് കുറക്കുവാനും സാധിക്കും .

നമുക്ക് ഏറ്റവും ഉപകാരപ്പെടുന്ന രീതിയിൽ ഉള്ള നടത്തിനായി കുറച് വര്ഷങ്ങളായി ഗവേഷണം നടക്കുന്നു അതിന്റെ ഭാഗമായി നടത്തത്തിന്റെ വേഗത , തോത് തുടങ്ങിയവയിൽ വരുത്തേണ്ട മാറ്റങ്ങളും , നടത്തത്തിന്റെ ഗുണങ്ങളുമൊക്കെ തിരിച്ചറിഞ്ഞിരിക്കുന്നു .മറ്റൊരു വ്യായാമത്തിനു നല്കാനാവാത്തവിധം ഗുണങ്ങളാണ് നടത്തം നമുക്ക് നൽകുന്നത് .


ഹൃദയാഘാതത്തിന്റെയും പക്ഷാഘാതത്തിന്റെയും സാധ്യത കുറക്കാം 

ഹവാർഡ് മെഡിക്കൽ സ്കൂളിന്റെ പഠനമനുസരിച് ആഴ്ചയിൽ രണ്ടര മണിക്കൂർ നടക്കുന്നത് ( ദിവസവും 21 മിനുട്ട് ) ഹൃദ്രോഗ സാധ്യത 30  ശതമാനം കുറക്കുന്നു .അതായത് പതിവായുള്ള നടത്തം കൊണ്ട്  100 ബില്യൺ ആരോഗ്യ പരിചരണ ചെലവിൽ നിന്ന് അമേരിക്കക്കാർക്ക് കുറക്കുവാൻ സാധിക്കും . 2009 ഹവാഡ് മെൻസ് ഹെൽത്ത് വാച്ച് റിപ്പോർട് പ്രകാരം സാദാരണകർക്കിടയിൽ നടത്തിനെ കുറിച്ചുള്ള അവബോധം വളരെ കുറവാണു . 2 ശാസ്ത്രജ്ഞൻ മാർ 1997 നും 2007 നും ഇടയിലുള്ള നടത്തതിനെക്കുറിച്ചുള്ള 4295 ആർട്ടിക്കിളുകൾ വേർതിരിച്ചു .അതിൽ 18എണ്ണം ഉയർന്ന നിലവാരത്തിലുള്ളതായിരുന്നു .ഇതിൽ ഓരോന്നും വയസ് , മദ്യപാനം ,നടത്തം തുടങ്ങിയ കാർഡിയോവാസ്കുലാർ ഘടകങ്ങൾ പഠനത്തിന്റെ ഭാഗമായി ശേഖ കരിച്ചിട്ടുണ്ട് .പഠനവിധായരുടെ 11 

 വർഷത്തെ മുഴുവൻ കാർഡിയോവാസ്കുലാർ ഇവെന്റുകളും മരണങ്ങളും ഈ ശേഖരണത്തിൽ ഉണ്ട് .ശാസ്ത്രജ്ഞൻ ഈ വിവരങ്ങൾ മുഴുവൻ ശേഖരിച്ചപ്പോൾ മനസിലാക്കിയത്  2കാര്യങ്ങൾ ആണ്

 * നടത്തം കാർഡിയോ വാസ്കുലാർ ഇവെന്റുകളെ 31 ശതമാനം വരെ കുറക്കാൻ സഹായിക്കുന്നു 

*നടത്തം അകാല മരണത്തിന്റെ 32ശതമാനം സാധ്യതകളെ കുറക്കുന്നു.


 പൊണ്ണത്തടിയെ നിയന്ത്രിക്കാം 

യൂണിവേഴ്‌സിറ്റി ഓഫ് യുടി എ 2014 ൽ നടത്തിയ പഠനമനുസരിച് 1മിനിട്സ് വോക്കിങ്ലൂടെ സ്ത്രീകളിലെ പൊണ്ണത്തടിയുടെ സാധ്യത 50ശതമാനം വരെ കുറക്കാം .നടത്തം പൊണ്ണത്തടി പ്രോത്സാഹിപ്പിക്കുന്നുന്ന ജീനുകകളെ സാരമായി ബാധിക്കുമെന്ന് ഹവാർഡ് മെഡിക്കൽ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് കണ്ടെത്തിയിട്ടുണ്ട് .


രക്ത സമ്മർദം കുറക്കാം 

ദിവസേനയുള്ള 10 മിനിറ്റ് നടത്തം രക്ത സമ്മർദം കുറക്കാനുള്ള ഫലപ്രദമായ മാർഗമാണെന്നു അരിസോണ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ അഭിപ്രായപ്പെടുന്നു.


പ്രേമേഹത്തെ വരുതിയിലാക്കാം 

അമേരിക്കൻ ഡയബറ്റിക് അസോസിയേഷനിന്റെ അഭിപ്രായം പതിവായുള്ള നടത്തം പ്രേമേഹത്തെ വരുതിയിലാക്കാൻ സഹായിക്കുന്ന ഏറ്റവും വലിയ മാർഗങ്ങളിൽ ഒന്നാണ് 4-5 മിനിട്ട് വരെയുള്ള മന്ദഗതിയിൽ ഉള്ള നടത്തത്തിൽ തുടങി 5-10 മിനിറ്റ് നേരം ഉള്ള മിതമായ വേഗത്തിലുള്ള നടത്തം വരെ ആകാം.നടക്കുബോൾ തല ഉയർത്തിപ്പിടിച്ച നട്ടെല്ല് നിവർത്തിയുള്ള പൊസിഷനിൽ തന്നെ ആയിരിക്കണം .യൂണിവേഴ്സിറ്റി ഓഫ് കൊളറോഡായിൽ PHD കരസ്ഥമാക്കിയ ജെയിംസ് ഓഹിൽ പറയുന്നത് 

രണ്ടിൽ ഒരു പ്രേമേഹ രോഗിയുടെ ഭാവി നടത്തം എന്ന വ്യയാമം മാറ്റി മറക്കുന്നു .നല്ല സ്ഥലങ്ങൾ കാണുവാനായി എന്നും 30 നടത്തം ( 2400 Steps)

മുതൽ ദിവസവും 77 മിനിട്ട് ( 6400 Steps) വരെ ശീലമാക്കുക.


കാൻസറിനെ തടയാം 

2012  ൽ നടന്ന ഹവാർഡ് യൂനിവേഴ്സിറ്റി വുമൺ ഹെൽത്ത് സ്റ്റഡി റിപ്പോർട്ട് പ്രകാരം സ്തനാർബുദവും ഗർഭാശയഅർബുദവും കാരണമുള്ള മരണത്തിന്റെ സാധ്യത 19% വരെ  1-3മണിക്കൂർ ആഴ്ചയിൽ നടക്കുന്നതു വഴി കുറക്കാൻ കഴിയും . 3-5 മണിക്കൂർ വരെ നടത്തം ശീലമാക്കിയമാർക് 

 54%വരെ സാധ്യത കുറയുന്നു അമേരിക്കൻ കാൻസർ സൊസൈറ്റി നടത്തിയ പഠന പ്രകാരം ആഴ്ചയിൽ 7 മണിക്കൂർ ശീലമാക്കിയവർക് സ്ഥാനാർബുദത്തിന്റെ സാധ്യത 14 % വരെ കുറയുന്നു .ഈ പഠനം നടത്തിയത് 73600 പേരിൽ രണ്ടു പതിറ്റാണ്ടു കാലമാണ് അത് കൊണ്ട് തന്നെ 

റിപ്പോർട്ടുകളേക്കാൾ കൂടുതൽ വിശ്വസിനീയമായി ഇതിനെ കാണുന്നു.


വ്യയാമം ഓർമശക്തിയെ വർധിപ്പിക്കുന്നു

പതിവുള്ള നടത്തം ഓർമശക്തിയെ വർധിപ്പിക്കാൻ സഹായിക്കുന്നു 2011 ൽ 

പ്രൗഡിങ് ഓഫ് നാഷണൽ അക്കാഡമി ഓഫ് സയൻസിൽ പ്രെസിദ്ധികരിച്ച ഒരു പഠന പ്രകാരം ആഴ്ചയിൽ 40 മിനിട്സ്  സമയം 3 തവണ നടക്കുന്നവരുടെ ഹിപ്പോ ക്യാമ്പസ്സിന്റെ വ്യാപ്തി 2 ശതമാനം വർധിപ്പിക്കുന്നു. 2014ൽ അമേരിക്കൻ അസോസിയേഷൻ ഫോർ ദി അഡ്വാൻസ്‌മെന്റ്സ് ഓഫ് സയൻസിന്റെ ആനുവൽ റിപ്പോർട്ട് പ്രകാരം ദിവസേനെ ഉള്ള നടത്തം തലച്ചോറിന്റെ ചുരുക്കൽ പ്രീക്രിയയെ മന്തഗതിയിൽ ആക്കും .ഈ പഠനം നടന്നത് 60 ന്റെയും 90  ഇടയിൽ പ്രായമുള്ളവർക്കിടയിൽ ആണ്. നടത്തം പ്രധാനമായും തലച്ചോറിന്റെ ആസൂത്രണത്തെയും ഓർമയുടെ ഭാഗത്തെയും ആണ് പരിപോഷിപ്പിക്കുന്നത്.


 പ്രതിരോധ ശക്തി വർധിപ്പിക്കും

Applachian State University in North കരോലിന നടത്തിയ പഠന പ്രകാരം 35-45 മിനിട്ട് മിതമായ വേഗതയിൽ ദിവസവും നടക്കുന്നവരിൽ രോഗപ്രതിരോധ സെല്ലുകൾ വർധിക്കുന്നു അത് വഴി രോഗങ്ങളെ അതായത് ദിവസവും 20 മിനിട്ട് നടത്തം ശീലം ആക്കിയവർക്ക് 43% രോഗ സാധ്യത കുറയുന്നു.


വർധക്യ കാലത്തു കൂടുതൽ ആരോഗ്യവാന്മാർ ആയിരിക്കാം 

2014  അമേരിക്കൻ മെഡിക്കൽ അസോസിയേഷൻന്റെ പഠനപ്രകാരം ചെറുപ്പകാലം മുതൽ നടത്തം ശീലമാക്കിയവർക്ക് വർധക്യകാലത്ത് കൂടുതൽ ആരോഗ്യം ഉണ്ടാകും   70-89 വയസു പ്രായമുള്ളവർക്ക് ഇടയിൽ ആണ് ഈ പഠനം നടത്തിയത് . രണ്ടര 

 വർഷത്തെ പഠനത്തിന് ശേഷം ഗവേഷകർ കണ്ടെത്തി , പതിവായി വ്യയാമം ചെയ്യുന്നവർക്കു ശാരീരികവൈകല്യങ്ങൾക്കുള്ള സാധ്യതാ 28% വരെ കുറയുന്നു.


സ്ട്രെസ് ഈറ്റിങ്ങിനു തടയിടാൻ  

സ്ട്രെസ് ഈറ്റിങ്ങിനു തടഞ്ഞു നിർത്താൻ ഏറ്റവും പറ്റിയ മാർഗം നടത്തം എന്ന ശീലമാണ് 

പക്ഷെ നടത്തം എന്ന ഒറ്റ കാര്യം കൊണ്ട് മാത്രം സ്ട്രെസ് ഈറ്റിങിങ് ഡിസോർഡറിനെ കഴിയുകയില്ല .കൃത്യമായ ഉറക്കം ,മെഡിറ്റേഷൻ ദിവസവും  10000 സ്റ്റെപ്പുകകൾ നടത്തം 

എന്നിവ സ്ട്രെസ് ഈറ്റിങ്ങിനെ തടയാൻ സഹായിക്കും .സ്ട്രെസ് ഈറ്റിങിങ് ഡിസോർഡറിനെ

പിന്നിൽ പ്രധാന കാരണം വൈകാരികമോ , മനശാത്രപരമോ പ്രേശ്നങ്ങൾ ആയിരിക്കും എന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു .നടത്തം ശരീരത്തിലേക് കൂടുതൽ എൻഡോർഫിനെ റിലീസ് ചെയ്യുന്നു .കൂടാതെ കോർട്ടിസോൾ ലെവലുകൾ മാറ്റിമറിക്കുകയും ചെയ്യുന്നു.അത് വഴി സ്ട്രെസ് ഈറ്റിങ്ങു് തടയിടുന്നു.