blog image

ഹൃദ്രോഗം സ്ത്രീകളിൽ

ഹൃദ്രോഗം സ്ത്രീകളിൽ പൊതുവെ വളരെ കുറവാണ് കാരണം സ്ത്രീ ഹോർമോണുകളായാ ഈസ്റ്റ്രൊജനും പ്രൊജെസ്റ്റ്രൊനും നൽകുന്ന സംരക്ഷണമാണ്. Menopause നു ശേഷം മാത്രമാണ് സ്ത്രീകളിൽ ഹൃദ്രോഗങ്ങൾ പൊതുവെ കാണാറുള്ള്ത്‌.

എന്നാൽ അടുത്തകാലത്ത്‌ menopause നു മുൻപ് തന്നെ സ്ത്രീകളിൽ ഹൃദയാഘാതം ധാരാളമായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.

ഒരു സമീപ കാല പഠന പ്രകാരം അവിടെ മരണ പെടുന്ന 10 ശതമാനത്തിൽ അധികം സ്ത്രീകളുടെ മരണ കാരണം ഹൃദയ സംബന്ധമായ രോഗങ്ങളാണ്.അതുകൊണ്ട് തന്നെ ഇന്ന് സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപെട്ടു ഏറ്റവും ശ്രദ്ധിക്കപ്പെടേണ്ട കാര്യങ്ങളിൽ ഒന്നാണ് ഹൃദയാരോഗ്യം.

ജീവിത ശൈലി രോഗങ്ങളായ ബ്ലഡ് പ്രഷർ ,ഷുഗർ,കൊളെ സ്ട്രോൾ തുടങ്ങിയവയും, തൈറോയ്ഡ് രോഗങ്ങൾ, ടെൻഷൻ തുടങ്ങിയ ഹൃദ്രോഗ സാധ്യത ഘടകങ്ങളും വർധിച്ചു വരുന്നതാണ് സ്ത്രീകളിലെ ഹൃദയാരോഗ്യ ശോഷണത്തിനു പിന്നിലെ പ്രധാന കാരണം.

ഹൃദയാരോഗ്യ സംരക്ഷണത്തിനായി സ്ത്രീകൾ പ്രധാനമായും ചെയ്യേണ്ടത് ജീവിത ശൈലി രോഗങ്ങളെ അകറ്റി നിർത്തുക എന്നത് തന്നെയാണ്. അതിനായി വ്യായാമം ,ഭക്ഷണ ശൈലി എന്നിവയ്ക്ക് വേണ്ട പ്രാധാന്യം നൽകി കൊണ്ടുള്ള ജീവിത രീതി പിന്തുടരുക.

സ്ത്രീ പുരുഷ ഭേദമന്യേ പറഞ്ഞാൽ രോഗം പിടിപെടാതെ നോക്കുക അല്ലെങ്കിൽ രോഗ പ്രതിരോധം എന്നത് തന്നെയാണ് ആരോഗ്യ സംരക്ഷണത്തിനുള്ള ഏറ്റവും നല്ല മാർഗം. അതിനായി പതിവായി ഡോക്ടറെ കാണുകയും പരിശോധനകൾ നടത്തുകയും മാത്രം ചെയ്‌താൽ പോരാ, ഹൃദ്രോഗത്തിലേക്ക് നയിച്ചേക്കാവുന്ന ഘടകങ്ങളെ കുറിച്ചും , അത്തരമൊരു സാഹചര്യത്തെ എങ്ങനെ നേരിടാം എന്നതിനെ കുറിച്ചും അറിവുള്ളവരാകുക എന്നതും പ്രധാനമാണ്.