blog image

പ്രമേഹ രോഗികളുടെ ഹൃദയം

പ്രമേഹ രോഗം അനുദിനം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ വീട്ടിലും ഓരാളെങ്കിലും പ്രമേഹ രോഗികളായുണ്ടാവും. ഇതു പാരമ്പര്യമായി ലഭിക്കുന്നതും ജന്മാര്‍ജിതമായി ഉണ്ടാവുന്നതുമുണ്ട്. ചില പ്രമേഹ രോഗികള്‍ക്ക് ഹൃദയ രോഗത്തിന്റെ ലക്ഷണങ്ങള്‍ അനുഭവപ്പെടാറില്ല. അതിനാല്‍ പ്രമേഹ രോഗികള്‍ റഗുലറായി ഹൃദയ പരിശോധനകള്‍ നടത്തണം. പ്രമേഹ രോഗികള്‍ ഭയപ്പെടേണ്ട പ്രധാന ഹൃദയ രോഗങ്ങളിലൊന്ന്  Coronary Heart Disease ആണ്. ഹൃദയ വേദന തന്നെയാണ് ഇതിന്റെ പ്രധാന ലക്ഷണം. ഹൃദയത്തിന്റെ ഭാഗത്ത് സമ്മര്‍ദ്ദവും ഞെരുങ്ങലും അനുഭവപ്പെടും. ശരീരത്തിന്റെ പിറകു വശത്തും താടിയെല്ലിലും തോളിലും കൈകളിലും വേദന അനുഭവപ്പെടും. ദഹനം നടക്കാത്തതു പോലെ ചിലപ്പോള്‍ തോന്നും. ദഹന പ്രക്രിയക്കുള്ള പ്രയാസവും ക്ഷീണവും ശ്വാസം വലിച്ചെടുക്കാനുള്ള ബുദ്ധിമുട്ടും വിയര്‍ക്കലും ഇതിന്റെ ലക്ഷണങ്ങളാണ്.

ലക്ഷണങ്ങളില്‍ ചിലത് ഇടക്കിടെയാവും പ്രത്യക്ഷപ്പെടുക. ചിലപ്പോള്‍ കുറഞ്ഞ സമയം മാത്രമായിരിക്കും രോഗ ലക്ഷണങ്ങള്‍ പ്രകടമാവുക. ചിലയാളുകള്‍ക്ക് ഈ ലക്ഷണങ്ങളെ തിരിച്ചറിയാന്‍ കഴിഞ്ഞു കൊള്ളണമെന്നില്ല. പ്രമേഹ രോഗം കാരണം ഞെരമ്പുകള്‍ പ്രവര്‍ത്തന രഹിതമായാല്‍ രോഗി ലക്ഷണത്തിന്റെ വേദനകളും പ്രതിഫലനങ്ങളും അറിഞ്ഞുകൊള്ളണമെന്നില്ല. എന്നാല്‍ കൃത്യമായ സമയത്ത് ചികിത്സ തേടിയാല്‍ ഹൃദയാഘാതം, കാര്‍ഡിയാക് അറസ്റ്റ് പോലുള്ള അപകടങ്ങളെ തടയാം. ഹൃദയത്തിന്റെ മസിലുകളുടെ തകര്‍ച്ചയും തടയാനാവും. പ്രമേഹ രോഗികള്‍ക്ക് സാധാരണക്കാരെ അപേക്ഷിച്ചു ഹൃദയ രോഗത്തിന്റെ റിസ്‌ക് രണ്ടിരട്ടിയാണ്. എന്നാല്‍ ചികിത്സ കൃത്യമായ സമയത്തു തന്നെ ലഭിച്ചാല്‍ എല്ലാ അപകടങ്ങളേയും തടരണം ചെയ്യാന്‍ പറ്റും. നിശബ്ദ ഹൃദയ രോഗം (silent' heart disease) ഏറ്റവും കൂടുതലുള്ളത് പ്രമേഹ രോഗികളിലാണ്.