Metromed International Cardiac Centre MICC Calicut/Blog

ഈ അവധി കാലത്ത് അമിതാഹാരം നിയന്ത്രിക്കാം , ഹൃദയാരോഗ്യം നിലനിർത്താം

  • by Micc
  • 2018-04-26
  • Blog visitors 3721
  • ഈ അവധി കാലത്ത് അമിതാഹാരം നിയന്ത്രിക്കാം, ഹൃദയാരോഗ്യം നിലനിർത്താം
  • അവധി കാലത്ത് നിങ്ങളുടെ ഭക്ഷണ ക്രെമത്തിൽ ഒരൽപം ശ്രദ്ധ നൽകിയാൽ ഹൃദയത്തിന്റെ ഭാവി സുരക്ഷിതമാക്കാം. അമിതാഹാരത്തിന്റെ യഥാർത്ഥ പാർശ്യഫലം ഉദരഫലം മാത്ര മല്ല അനോരോഗ്യപരമായ ശരീര ഭാര വർധന, പൊണ്ണത്തടി തുടങ്ങിയവയുമാണ്. പ്രമേഹത്തിനും ഹൃദ്രോഹത്തിനും പിന്നിലെ പ്രധാന അപകട സാധ്യത ഘടകങ്ങൾ ഇവയാണ്. ഉയർന്ന കൊളസ്‌ട്രോൾ അല്ലെങ്കിൽ മറ്റേതെങ്കിലും ഹൃദയാരോഗ്യ അപകട സാധ്യതകളുടെ ഉയർന്ന നിലയോടൊപ്പം അമിതാഹാരത്തിനിടവന്നാൽ ഹൃദയാഘാതം സുനിശ്ചിതമാണ്. 2016 ഒക്ടോബറിൽ ക്ലിനിക്കൽ റിസർച്ച് ഇൻ കാർഡിയോളജി പ്രെസിദ്ധികരിച്ച പഠന റിപ്പോർട്ട് പറയുന്നു. അവധി കാലത്ത് ആശുപത്രിയിൽ എത്തുന്ന ഹൃദ്രോഗങ്ങൾക്ക് പിന്നിലെ പ്രധാന കാരണം അമിതാഹാര ഉപയോഗം ആണ്. അമിതാഹാരം ശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനങ്ങളെ സമ്മർദ്ദത്തിലാക്കുന്നു. അതിവേഗത്തിൽ ഓടുക, ശാരീരിക അധ്വാനത്തിൽ ഏർപ്പെടുക അമിതാഹാരം കഴിക്കുക തുടഗിയവ ഹൃദയത്തെ അധിക പ്രവർത്തി ചെയ്യാൻ പ്രേരിപ്പിക്കുന്നു . ഒരു വലിയ ഊണു,സ്ട്രെസ് ഹോർമോൺ ആയ Norepinephrine നെ റിലീസ് ചെയ്യും ഇത് രക്തസമ്മര്ദം ഹൃദയസമ്മര്ദം തുടങ്ങിയവ വർധിപ്പിക്കും .കൊഴുപ്പ് അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ രക്തത്തിലെ triglyceridess ന്റെ ലെവൽ വർധിക്കും അടുത്ത മണിക്കൂർ 6-12 വരെ അതെ നിലയിൽ തുടരാനും സാധ്യത ഉണ്ട് ഇതിനോടൊപ്പം ആൽക്കഹോൾ ചേർന്ന അതീവ അപകടകാരിയാകും.

  • ഈ അവധികാലത്തു അമിതാഹാരത്തെ വരുതിയിൽ ആക്കാൻ 10 വഴികൾ
  • പതിവ് തെറ്റിക്കാതിരിക്കുക
  • പതിവ് ഭക്ഷണ ക്രേമവും വ്യയവവും കൃത്യ സമയത്തു കൃത്യമായ രീതിയിൽ പാലിക്കുക

  • സാറ്റുറേറ്റഡ് ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക ഉയർന്ന അളവിൽ കൊഴുപ്പ് അടങ്ങിയിട്ടുള്ള പാൽ ഉത്പന്നങ്ങൾ മറ്റും ഉപേക്ഷിക്കുക
  • നിശ്ചിത അളവിൽ കൂടുതൽ ഭക്ഷണം കഴിക്കാതിരിക്കുക. ഭക്ഷണ ക്രമത്തിൽ കൃത്യമായ അളവ് നിശ്ചയിച് ഉൾപെടുത്തുക .
  • ഭക്ഷണത്തിനിടയിൽ വെള്ളം കുടിക്കുക ഭക്ഷണത്തിനിടയിൽ വെള്ളം കുടിക്കുന്നത് വഴി വയറു നിറയുന്നത് തിരിച്ചറിയാൻ കഴിയും .
  • രാത്രി വൈകി ഭക്ഷണം കഴിക്കാതിരിക്കുക രാത്രി 8 മണിക്ക് മുൻപായി ഭക്ഷണം കഴിക്കുക
  • ആൽക്കഹോളും മധുരപലഹാരങ്ങളും കുറക്കുക അവധി ദിനങ്ങളിൽ ആൽക്കഹോളും മധുരപലഹാരങ്ങളും ഒഴിവാക്കുക
  • ഫുഡ് ഡയറി കയ്യിൽ കരുതുക അമിതാഹാരത്തെ വരുതിയിലാക്കാൻ ഏറ്റവും മികച്ച മാർഗങ്ങളിൽ ഒന്നാണ് ഫുഡ് ഡയറി .ഓരോ തവണ കഴിക്കുമ്പോളും സമയം കഴിച്ച ഭക്ഷണത്തിന്റെ അളവ് തുടങ്ങിയ വിവരങ്ങൾ ഡയറിയിൽ കുറിച് വെയ്ക്കുക .
  • ഭക്ഷണം പതുക്കെ കഴിക്കുക ഭക്ഷണം പതുക്കെ കഴിക്കുന്നത് കൊണ്ട് അമിതാഹാരത്തെ നിയന്ത്രിക്കാം
  • ടെക്നോളജിയെ ഉപയോഗപെടുത്തുക കലോറി കൗണ്ടിംഗ് ആപ്പുകൾ , ഫുഡ് ട്രക്കർസ് , ഹാർട്ട് ഹെൽത്ത് മോണിറ്ററിങ് ആപ്പുകൾ തുടങ്ങിയവ ഉപയോഗപ്പെടുത്തുക