News & Events
Very gratifying to see patient sitting comfortably after 24 hours of TAVI ( Dr. Muhammad Shaloob MBBS, MD, DM (Cardio) Director)
Aug 23, 2022
Very gratifying to see patient sitting comfortably after 24 hours of TAVI (Changing the aortic valve through Key hole), it’s a wonderful and novel procedure for a patient with severe heart failure and severe narrowing of Aortic valve With Significant leak in Mitral Valve and significant right heart pressure . Usually these require, surgeries, however, now the same can be done without surgeries. This is my fourth patient whom I am seeing amazing recovery after TAVI in last 3 months. A normal Aortic Valve Replacement would have been a very high risk procedure for this patient and here he is fit for discharge in 48 hours without a scar with god’s grace. Truly a god sends procedure and I am humbled we are able to do it for our patients.
ഹൃദ്രോഗ ചികിത്സാ രംഗത്ത് അതി നൂതനമായി കടന്നവന്നിട്ടുള്ള ഒരു ചികിത്സാ രീതിയാണ് TAVI.
ഈ ചികിത്സക്ക് വിധേയാനായിട്ടുള്ള എന്റെ രോഗിക്ക് 24 മണിക്കൂർ കൊണ്ട് തന്നെ പൂർണമായിട്ടുള്ള ഗുണം ലഭിച്ചു എന്നത് കൊണ്ടും ആ വ്യക്തി അതിൽ വളരെ അധികം സംതൃപ്‌തൻ ആണ് എന്നത് കൊണ്ടും തന്നെ ഞാൻ അത്യധികം സന്തോഷവാൻ ആകുന്നു.
TAVI എന്നാൽ( താക്കോൽ ദ്വാരത്തിലൂടെ അയോട്ടിക്ക് വാൽവ് മാറ്റി വെക്കുന്ന ശസ്ത്രക്രിയ)
ഹൃദയത്തിന്റെ അയോട്ടിക്ക് വാൽവ് ന് ഉണ്ടാകുന്ന അമിതമായ ചുരുക്കം, അത് മൂലം മൈറ്റൽ വാൽവ് ന് ഉണ്ടാകുന്ന ലീക്ക് , കൂടാതെ അമിതമായി ഹൃദയത്തിന്റെ വലത്തെ അറയിൽ ഉണ്ടാകുന്ന പ്രഷർ എന്നീ പ്രശ്നങ്ങൾ ഉള്ള രോഗികൾക്ക് ഇത് ഒരു ഉചിതമായ ചികിത്സാ രീതി ആണ്.ഹൃദയം തുറന്ന് വലിയ മുറിവുകൾ ഉണ്ടാക്കിയുള്ള ശസ്‌ത്രക്രിയ ഇത് മൂലം നമുക്ക് ഒഴിവാക്കാൻ സാധിക്കും. മാത്രമല്ല കൂടുതൽ ദിവസം ഹോസ്പിറ്റൽ അഡ്മിഷൻ ആവശ്യമില്ല എന്നതും 48 മണിക്കൂർ കൊണ്ട് തന്നെ ഡിസ്ചാർജ് ആയി വീട്ടിൽ പോകുകയും അതികം റെസ്റ്റോ തുടർ ചികിത്സ യോ ഇടക്ക് ഇടക്ക് ഫോളോ അപ്പ് ന് വേണ്ടി ഹോസ്പിറ്റലിൽ വിസിറ്റ് നടത്തുകയോ വേണ്ട എന്നതും ഈ ചികിത്സാ രീതിയുടെ നേട്ടമാണ്..
ഈ കഴിഞ്ഞ മൂന്ന് മാസത്തിനകം എന്റെ നാലാമത്തെ രോഗിയാണ് TAVI ചികിത്സാ രീതിയിലൂടെ പെട്ടെന്ന് സുഖപെടുകയും സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുകയും ചെയ്യുന്നത്..
സാധാരണ ഒരു അയോട്ടിക്ക് വാൽവ് മാറ്റിവെക്കൽ ഇത്തരം രോഗികളിൽ വളരെ അധികം പ്രയാസമേറിയ ഒരു ചികിത്സാ രീതിയാണ് എന്നിരിക്കെ TAVI ചികിത്സയിലൂടെ കേവലം 48 മണിക്കൂർ കൊണ്ട് യാതൊരു വിധ മുറിവുകളോ മറ്റു ബുദ്ധിമുട്ടുകളോ ഇല്ലാതെ ഈ രോഗികളെ എല്ലാം ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്യാൻ സാധിക്കുന്നു. ദൈവത്തിന്റെ കരസ്പർശതോട് കൂടിയ ഒരു ചികിത്സാ രീതിയായിട്ടാണ് ഞാൻ ഇതിനെ കാണുന്നത്
എന്നിൽ വിശ്വാസം അർപ്പിച്ചു വരുന്ന രോഗികളിൽ TAVI പോലെ അതിനൂതന ചികിത്സാരീതികൾ ഉപയോഗിച്ച് അവരെ വളരെ പെട്ടെന്ന് തന്നെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാൻ സാധിക്കുന്നു എന്നതിൽ എനിക്ക് വളരെ അധികം സന്തോഷവും ചാരിതാർത്ഥ്യവും ഉണ്ട്..
Dr. Muhammad Shaloob
MBBS, MD, DM (Cardio)
Director, Medical Affairs & Senior Interventional Cardiologist
Metromed International Cardiac Centre Calicut