ഗവർമെന്റ് ജോലി, പ്രൊഫഷണൽ ഉദ്യോഗം, വിദേശത്തു ഉയർന്ന വരുമാനമുള്ള ജോലി, ബിസിനസ്, മൂന്ന് ലക്ഷം രൂപയിൽ കൂടുതൽ വാർഷിക വരുമാനം ഇവയിൽ ഏതെങ്കിലുമുള്ള മാതാപിതാക്കളുടെ കുട്ടികൾക്ക് ആനുകൂല്യം ലഭ്യമാകുന്നതല്ല. ഒപ്പം പ്രൈവറ്റ് ഇൻഷുറൻസ്, റീ ഇമ്പേഴ്സ്മെന്റ് എന്നി സൗകര്യം ഉള്ളവരും ശിശുമിത്ര പദ്ധതി പ്രകാരം അനുകൂല്യങ്ങൾക്ക് അർഹരാകുന്നവരല്ല . മേല്പറഞ്ഞവയിൽ ഉൾപ്പെടാത്ത കുടുംബങ്ങളിലെ കുട്ടികൾക്ക് ശിശുമിത്ര പദ്ധതി പ്രകാരം സൗജന്യ നിരക്കിൽ ഹൃദ്രോഹ ചികിത്സ MICC ശിശുമിത്രയിലൂടെ ലഭ്യമാകുന്നു .
Register Nowനമ്മുടെ സംസ്ഥാനത്തു വിരലിലെണ്ണാവുന്ന ഹോസ്പിറ്റലുകളിൽ മാത്രമേ കുട്ടികൾക്കുള്ള ഹൃദയ ചികിത്സ സൗകര്യം ലഭ്യമായിട്ടുള്ളു. പലപ്പോഴും ചികിത്സ നേടാനായി ദീർഘകാലം കാത്തിരിക്കുകയോ മികച്ച ചികിത്സ ലഭ്യമാകാതെ അസുഖം കൂടുതലാകുകയോ ചെയ്യുന്നതാണ് നമ്മൾ കാണുന്നത്. സാധാരണ കുടുംബങ്ങളിലെ കുട്ടികൾക്ക് പലപ്പോഴും ഉന്നത നിലവാരമുള്ള ചികിത്സകൾക്കുള്ള പണം കണ്ടത്താതെ വരുന്നു. ഈ അവസ്ഥക്കുള്ള പരിഹാരമെന്നോണമാണ് മെട്രോമെഡ് ഇന്റർനാഷണൽ കാർഡിയാക് സെന്ററിൽ ശിശുമിത്ര പദ്ധതി ആരംഭിക്കുന്നത്. ഹൃദയ ചികിത്സ രംഗത്ത് തങ്ങളുടെ കയ്യൊപ്പു ചാർത്തിയ MICC മെട്രോമെഡ് ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ചു നിർദ്ധരരായ കുട്ടികൾക്കായുള്ള ഹൃദയ ചികിത്സാ പദ്ധതി നാടിനു സമർപ്പിക്കുകയാണ്. സൗജന്യ നിരക്കിൽ സാധാരണക്കാരായ കുടുംബങ്ങളിലെ കുട്ടികൾക്ക് ഉയർന്ന നിലവാരമുള്ള ചികിത്സ ഉറപ്പുവരുത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കുട്ടികളുടെ ഹൃദയ ചികിത്സ രംഗത്ത് പ്രാഗൽഭൃം തെളിയിച്ച വിദഗ്ധരായ ഡോക്ടർമാരുടെ സേവനവും ആധുനിക ചികിത്സ രീതികളും ശിശുമിത്രയിലൂടെ ലഭ്യമാക്കുന്നു. ഓരോ കുട്ടിയുടെയും കുടുംബത്തിന്റെയും ഹൃദയങ്ങൾക്കൊപ്പം ശിശുമിത്രയും ഉണ്ടാവും
Register NowCongenital Heart Diseas ലെ അഥവാ ജന്മനാലുള്ള ഹൃദയ വൈകല്യങ്ങൾ കൂടുതലായി കുട്ടികളിൽ കണ്ടുവരുന്നു. പക്ഷെ ഇതിനുള്ള ചികിത്സാ മാർഗ്ഗങ്ങൾ നമ്മുടെ നാട്ടിൽ വളരെ പരിമിതമാണ്. മുതിർന്നവർക്കുള്ള ഹൃദയ ചികിത്സാ സൗകര്യങ്ങൾ നമ്മുടെ നാട്ടിൽ അനുദിനം വർദ്ധിച്ചുകൊണ്ടേയിരിക്കുമ്പോൾ കുട്ടികളുടെ ചികിത്സയുടെ കാര്യത്തിൽ നാമിപ്പോഴും പുറകിലാണ്. കുട്ടികളുടെ ഹൃദയ ചികിത്സാ അതി സങ്കീർണ്ണവും കൂടുതൽ കരുതൽ ആവശ്യമുള്ളതുമാണ് .
Register NowOur primary aim is to ensure all children are given the opportunity to live the life they deserve. With your help we can make a difference.
Coming soon....
Coming Soon.....
Coming Soon.....