News & Events

ആഘോഷങ്ങൾ അത്യപൂർവമായി മാത്രം നടക്കുന്ന സ്ഥലങ്ങളിലൊന്നാണ് ആശുപത്രി ഐസിയു.

Mar 14, 2022

കോഴിക്കോട് മെട്രോമെഡ് ഇൻറർനാഷണൽ കാർഡിയാക് സെൻറർ കാർഡിയോ തൊറാസിക് ഐസിയുവിൽ ഇന്ന് നടന്ന ഈ പിറന്നാൾ ആഘോഷത്തിന് ഒട്ടേറെ പ്രത്യേകതകൾ ഉണ്ട്. കാസർകോട് സ്വദേശി 15 വയസ്സുകാരനായ ദീക്ഷിത് ത്രിക്കണ്ണപുരം സ്വദേശി വിഷ്ണുവിൻ്റെ ഹൃദയവുമായി പുതുജീവിതതിലേക് കടന്ന ദിവസം തന്നെ അവൻ്റെ 15ആം പിറന്നാള് വന്നെത്തിയത് ഒരു അപൂർവതയായി. ഹൃദയത്തിൻ്റെ പമ്പിങ് കുറഞ്ഞു 2 വർഷമായി നിരവധി ആരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്ന ദീക്ഷിത് ഹൃദയം മാറ്റിവ്ക്കൽ ശസ്ത്രക്രിയക്ക് ശേഷംനു 24 മണിക്കൂറിനുള്ളിൽ തന്നെ വെൻ്റിലേറ്റർ സഹായം ഒഴിവാക്കി പുതിയ ജീവിതതിലേക് തിരിച്ചു വന്നു. മെട്രോമെഡ് ഇൻറർനാഷണൽ കാർഡിയാക് സെൻറർലെ ചീഫ് കാർഡിയോ തൊറാസിക് ആൻഡ് ട്രാൻസ്പ്ലാൻറ് സർജൻ ഡോക്ടർ ഡോക്ടർ വി നന്ദകുമാറിൻ്റേ നേതൃത്വത്തിലാണ് ആണ് വിജയകരമായി ഹൃദയം മാറ്റി വെക്കൽ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ പങ്കെടുത്ത ഡോക്ടർ ജലീൽ ഡോക്ടർ റിയാദ് ഡോക്ടർ അശോക് ഡോക്ടർ വിനോദ് ഡോക്ടർ ലക്ഷ്മി, നഴ്സുമാരും ടെക്നീഷ്യന്മാരും പിറന്നാൾ ആഘോഷത്തിലും പങ്കുചേർന്നു. ഹൃദയം മാറ്റിവെച്ച് വെറും 24 മണിക്കൂർ കൊണ്ട് ഉണ്ട് ബർത്ത് ഡേ കേക്ക് മുറിക്കാൻ ദീക്ഷിതിന് സാധിച്ചു എന്നുള്ളതാണ് ഇന്നത്തെ നൂതന വൈദ്യശാസ്ത്രവും ചികിൽസാ രംഗവും ദീക്ഷിതിന് നൽകുന്ന പിറന്നാള് സമ്മാനം. ഹൃദയത്തിൻ്റേ പമ്പിങ് കുറഞ്ഞ ഒരു ചികിത്സയും ഫലിക്കാതെ പ്രതീക്ഷ അറ്റ് കഴിയുന്ന ഒട്ടേറെ ഹൃദ്രോഗികൾക്ക് പ്രതീക്ഷ നൽകുന്നതാണ് വിജയകരമായി ഇപ്പോൾ നടക്കുന്ന ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയകൾ എന്ന് മെട്രോമെഡ് ഇൻറർനാഷണൽ കാർഡിയാക് സെൻറർ ചെയർമാൻ ആൻഡ് ചീഫ് കാർഡിയോളജിസ്റ്റ് ഡോക്ടർ പി പി മുഹമ്മദ് മുസ്തഫ അഭിപ്രായപ്പെട്ടു.