blog image

പ്രമേഹ രോഗികളുടെ ചികിത്സകള്‍

പ്രമേഹത്തിന്റെ തുടക്കം മുതല്‍ ഹൃദയത്തിനു കരുതല്‍ നല്‍കണം. പ്രമേഹം നിശബ്ദ കൊലയാളിയാണ്. പ്രമേഹ രോഗത്തിന്റെ മുന്നെ പ്രീ ഡയബറ്റിക് പിരീഡുണ്ട്. അവിടം മുതല്‍ ഹൃദയ രോഗ സാധ്യതയുമുണ്ട്. പ്രമേഹ രോഗി ഹൃദയ രോഗ ലക്ഷണങ്ങളായ വേദനകള്‍ അറിയില്ല എന്നതാണ് ഏറ്റവും പ്രധാനം. പ്രമേഹ രോഗ ചികിത്സ തുടങ്ങുമ്പോള്‍ തന്നെ ഹൃദയ രോഗ ചികിത്സയും തുടങ്ങണം. പ്രമേഹ രോഗികള്‍ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിച്ചാല്‍ മതി എന്ന ഒരു ധാരണയുണ്ട്. ഇതു ശരിയല്ല. രക്തക്കുഴലിനെ ബാധിക്കുന്ന ഒരു അവസ്ഥയും കൂടിയാണ് പ്രമേഹം. അതിനാല്‍ പ്രധാന അപകടം രക്തക്കുഴലിലെ ബ്ലോക്കുകള്‍ തന്നെയാണ്. ഹൃദയത്തിലേക്കുള്ള രക്തക്കുഴലില്‍ ചിലപ്പോള്‍ ബ്ലോക്ക് വരാം. കണ്ണിലേക്കുള്ള കുഴലിലും ബ്ലോക്ക് വരാം. ഇതു വലിയ അപകടം സൃഷ്ടിക്കും. രക്തത്തിലെ കൊഴുപ്പിന്റെ അളവും രക്ത സമ്മര്‍ദ്ദവും നിയന്ത്രിക്കണം. രക്തസമ്മര്‍ദ്ദം കൂടാന്‍ ഒരിക്കലും അനുവദിക്കരുത്. രക്തത്തിലെ പഞ്ചസാര കുറയുമ്പോള്‍ ഹൃദയ രോഗ സാധ്യത വളരെ കൂടുതലാണ്.<br><br>

മുതിര്‍ന്നവര്‍ക്ക് പ്രമേഹം ടൈപ് 2 ആണ് അധികവുമുണ്ടാവുക. ഇതു കണ്ടെത്തുന്നവര്‍ ആദ്യം ഇ.സി.ജി ടെസ്റ്റ് നടത്തണം. എന്നാല്‍ ഹൃദയത്തിന്റെ അവസ്ഥ അറിയാനാവും. തുടര്‍ന്ന് ആവശ്യമെങ്കില്‍ തുടര്‍ ചികിത്സയും നടത്താം. 

ജീവിത ശൈലിയില്‍ മാറ്റം വരുത്തുകയാണ് ചികിത്സയില്‍ പ്രധാനം. വ്യായാമം നിത്യമാക്കണം, ഭക്ഷണ ക്രമീകരണത്തില്‍ ശ്രദ്ധം കൂട്ടണം. അമിത വണ്ണമുള്ളവരില്‍ പ്രമേഹ രോഗ സാധ്യത കൂടുതലാണ്. അരയില്‍ കൊഴുപ്പുള്ള പുരുഷന്മാര്‍ക്ക് വിശേഷിച്ചും. ഇവര്‍ ചികിത്സ വഴി ശരീര ഭാരം കുറക്കാന്‍ ശ്രമിക്കണം. മാനസിക സമ്മര്‍ദ്ദം കൂടുതലുള്ളവര്‍ക്ക് ഹൃദയ രോഗ സാധ്യത കൂടുതലാണ്. എന്നാല്‍ രോഗമുണ്ടെന്ന തിരിച്ചറിഞ്ഞാല്‍ തിരക്കിട്ടു വ്യായാമം ചെയ്യരുത്. ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രമേ വ്യായാമം ചെയ്യാവൂ.


പ്രമേഹമുള്ള ഹൃദയ രോഗികള്‍ കാര്‍ഡിയോളജി ഡോക്ടറെ റഗുലറായി കാണിക്കണം. ഇതുവഴി മുന്‍കൂട്ടി അപകടം അറിയാനും പ്രതിരോധം തീര്‍ക്കാനും കഴിയും. അവയവങ്ങള്‍ക്കു കൂടി സംരക്ഷണം നല്‍കുന്ന പ്രമേഹ മരുന്നുകള്‍ ഇന്നു ലഭ്യമാണ്. ഇതിനായി ഇന്‍സുലിനും GLP 1 അനലോക് വിഭാഗത്തില്‍ വരുന്ന ഇഞ്ചക്ഷനും ഗുളികകളുമുണ്ട്. പ്രമേഹ രോഗികളില്‍ ഹൃദയ രോഗം തടയുകയും ഉള്ളവര്‍ക്കു പ്രതിരോധം തീര്‍ക്കുകയും ചെയ്യാന്‍ ഇതിനു കഴിയും. ചികിത്സാ വേളകളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് തീരേ താഴ്ന്നു പോവുന്ന അവസ്ഥ വരാതെ നോക്കുക എന്നത് ഏറെ പ്രധാനമാണ്.