ഡ്രൈ ഫ്രൂട്‌സ് അത്ര നിസ്സാരനല്ല
പല ആരോഗ്യ പ്രശ്‌നങ്ങള്‍ നമുക്കുചുറ്റും കാണാറുണ്ട്. പല കാരണങ്ങള്‍ കൊണ്ട് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. അതുകൊണ്ട് പല ആരോഗ്യപ്രശ്‌നങ്ങളെ തരണം ചെയ്യാന്‍ ഡ്രൈ ഫ്രൂട്‌സ് കൊണ്ട് സാധിക്കും .ഡ്രൈ നട്‌സ്, ഫ്രൂട്‌സ് എന്നിവയില്‍ ബദാം, പിസ്ത, ഈന്തപ്പഴം എന്നിവ ഏറെ നല്ലതാണ്. ഇവ ദിവസവും ശീലമാക്കുന്നത് ആരോഗ്യഗുണങ്ങളേറെ നല്‍കും.
ഹൃദയരോഗങ്ങള്‍ തടയാന്‍ നല്ലൊരു മരുന്ന് കൂടിയാണ് ഡ്രൈ ഫ്രൂട്‌സ് . ഇതിലെ മോണോസാച്വറേറ്റഡ് ഫാറ്റ്, പ്രോട്ടീന്‍, പൊട്ടാസ്യം എന്നിവ ഹൃദയത്തിന് നല്ലതാണ്. വൈറ്റമിന്‍ ഇ ഹൃദയരോഗങ്ങള്‍ ചെറുക്കും. മഗ്‌നീഷ്യം ഹൃദയാഘാതം ചെറുക്കാന്‍ സഹായിക്കും. രക്തധനമികള്‍ക്ക് തകരാറു പറ്റുന്നതു തടയാനും ഇത് നല്ലതാണ്.
അതുപോലെ ദിവസവും ഈന്തപ്പഴം കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഒരു ദിവസം ഒരു ഈന്തപ്പഴം എന്ന ക്രമത്തില്‍ കഴിച്ചാല്‍ കണ്ണിന്റെ കാഴ്ചശക്തിയ്ക്കും തെളിച്ചത്തിനും സഹായിക്കും. കൂടാതെ ശരീരത്തില്‍ അയേണ്‍ കുറഞ്ഞാല്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ അയേണ്‍ സാന്നിധ്യത്തിന് നല്ലതു പോലെ പച്ച ഈന്തപ്പഴം കഴിയ്ക്കുന്നത് നല്ലതാണ്.