blog image

മെട്രോ മെഡ് ഇന്റർനാഷണൽ കാർഡിയാക് സെന്ററിൽ ഹൃദയ ശസ്ത്രക്രിയയിലൂടെ സോമാലിയൻ യുവതിക്ക് പുതു ജീവൻ

മെട്രോ മെഡ് ഇന്റർനാഷണൽ കാർഡിയാക് സെന്ററിൽ ഹൃദയ ശസ്ത്രക്രിയയിലൂടെ സോമാലിയൻ യുവതിക്ക് പുതു ജീവൻ

മെട്രോ മെഡ് ഇന്റർനാഷണൽ കാർഡിയാക് സെന്ററിൽ സോമാലിയൻ യുവതിയായ അഫ്‌റാഹ്‌ അസതി മഹ്മൂദ(29) ന് സങ്കീർണമായ ഹൃദയ ശസ്ത്രക്രിയയിലൂടെ പുതു ജീവൻ. 


ജന്മനാ നട്ടെല്ലിന് വളവും റുമാറ്റിക് രോഗത്തെത്തുടർന്ന് ഹൃദയ വാൾവിനു തകരാർ സംഭവിക്കുകയും ചെയ്തിരുന്നു. 2004 ൽ നട്ടെല്ലിന് ചികിത്സയുടെ ഭാഗമായി ശസ്ത്രക്രിയക്കു വിധേയമാകുകയും സ്റ്റീൽ റോഡ് ഘടിപ്പിക്കുകയും ചെയ്തു . തുടർന്നു തന്റെ ഹൃദയ വാൾവുകൾക്കു ഗുരുതരമായ തകരാർ ഉണ്ടെന്നു ഡോക്ടർമാർ കണ്ടെത്തുകയും ജീവിതം വീണ്ടും ദുസ്സഹമാകുകയും ചെയ്തു. തുടർന് പലവിധത്തിലുള്ള ചികിത്സകൾ തേടുകയും അതിൽ ഒന്നും ഫലമില്ലാതായതോടുകൂടി പല വിദേശ രാജ്യങ്ങളിൽ ചികിത്സക്കായി ചെന്നപ്പോൾ വാൾവ് മാറ്റിവെക്കൽ മാത്രമാണ് പരിഹാരമെന്നു നിർദേശിച്ചു. നട്ടെല്ലിന് സർജറി ചെയ്ത സ്റ്റീൽ റോഡ് ഇട്ടതിനാൽ ഒരു ഓപ്പൺ ഹാർട്ട് സർജറി ചെയ്യാൻ ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞു എല്ലാവരും കയ്യൊഴിയുകയായിരുന്നു.


തുടർന്നു ഹൃദയ ശസ്ത്രക്രിയയിൽ ഉന്നത വിജയ ശതമാനമുള്ള മെട്രോമെഡ് ഇന്റർനാഷണൽ കാർഡിയാക് സെന്ററിനെ കുറിച്ച് ഇന്റർനെറ്റിലൂടെ അറിയുകയും തുടർന്നു ഹോസ്പിറ്റലുമായി ബന്ധപ്പെടുകയുമായിരുന്ന്നു. തുടർന്നു ഡോക്ടർ വി . നന്ദകുമാറിന്റെ നേതൃത്വത്തിൽ വിശദമായ പരിശോധന നടത്തുകയും തുടർന്നുള്ള ഓപ്പറേഷനിൽ വാൾവ് മാറ്റിവെക്കാതെ റിപ്പയർ ചെയ്തുകൊണ്ട് നിലനിർത്തുകയും ചെയ്തു  


ഇത്തരത്തിലുള്ള അതി സങ്കീർണമായ ഹൃദയ ശസ്ത്രക്രിയകൾ മെട്രോയിൽ വിജയകരമാകുന്നത് അർപ്പണ മനോഭാവത്തിന്റെ ഭാഗമാണെന്ന്‌ ഹോസ്പിറ്റൽ എം ഡി . ഡോക്ടർ പി പി മുഹമ്മദ്  മുസ്തഫ അറിയിച്ചു .


സർജറിക്ക് നേതൃത്വം നൽകിയവർ

ഡോ. വി. നന്ദകുമാർ ,ഡോ. ശിശിർ ബാലകൃഷ്ണപിള്ള, ഡോ. റിയാദ്, ഡോ. അശോക് ജയരാജ് (അനസ്‌തേഷ്യ ), ഡോ. ലക്ഷ്മി , ഡോ. വിനോദ്.