blog image

ഹൃദയത്തിന്റെ പ്രവർത്തനം

മനുഷ്യ ശരീരത്തിലെ മുഴുവൻ കോശങ്ങളുടെയും നിലനിൽപിന് ഏറ്റവും അത്യാവശ്യമായ ഓക്സിജനും മറ്റ് പോഷകങ്ങളും കോശങ്ങളിലേക് കൃത്യമായി എത്തിക്കുന്നത് രക്തം ആണ് .ശരീരത്തിലെ വിവിധ അവയവങ്ങളിലേക്ക് രക്തം പമ്പ് ചെയ്ത് എത്തിക്കുന്ന ധർമം നിർവഹിക്കുന്നത് ഹൃദയമാണ് .ജീവനുള്ള ചലനാത്മകമായ ,കഠിനാദ്വാനം ചെയ്യുന്ന ദശ ലക്ഷ കണക്കിന് കോശങ്ങളുടെ സമൂഹമാണ് ഹൃദയം .


മാനസികമായും ശാരീരികമായും നിങൾ ചെയ്യുന്ന എന്തായാലും നിങ്ങൾ ജീവിക്കുന്നടത്തോളം ഈ സുപ്രധാന അവയവം മുഴുവൻ സമയവും യാന്ത്രികമായി പ്രവർത്തിച്ചു കൊണ്ടേയിരിക്കുന്നു .എല്ലാവരുടെയും ഹൃദയം മിനിറ്റിൽ 70 തവണ മിടിക്കുന്നു ദിവസവും 10000 തവണ അതായത് ശരാശരി  മനുഷ്യയആയുസ്സിൽ 2.5 ബില്യൺ തവണ ഹൃദയമിടിക്കുന്നു .


ഹൃദയം നെഞ്ചിന്റെ ഏതാണ്ട് നാടുവിലായാണ് സ്ഥിതി ചെയ്യുന്നത് .ഹൃദയത്തിനു നാലു അറകളുണ്ട് .മുകളിൽ രണ്ടു ചെറിയ അറകളും ലെഫ്റ്റ് അട്രിയം റൈറ്റ് അട്രിയം , താഴെ രണ്ടു വലിയ അറകളും ലെഫ്റ്റ് വെൻട്രിക്കിൾ ,റൈറ്റ് വെൻട്രിക്കിൾ . 


      ഓക്സിജൻ കുറഞ്ഞ രക്തം റൈറ്റ് അട്രിയത്തിലേക് പ്രേവേശിക്കുകയും അവിടെ നിന്ന് റൈറ്റ് വെൻട്രിക്കിളിലേക്കും പിന്നീട്‌ പൾമനറി ആർട്ടറി വഴി ഓക്സിജൻ സമ്പുഷ്ടമായ ശാശ്വ കോശത്തിലേക്കു പമ്പ് ചെയ്യപ്പെടും .


      ഓക്സിജൻ സമ്പുഷ്ടമായ രക്തം പൾമനറി വെയിനുകൾ വഴി ലെഫ്റ്റ് അട്രിയത്തിൽ പ്രേവേശിക്കും അവിടെ നിന്ന് ഹൃദയത്തിൻെറ പ്രധാന പമ്പിങ് അറയായ ലെഫ്റ്റ് വെൻട്രിക്കിളിലേക്ക് സഞ്ചരിക്കും പിന്നീട് ലെഫ്റ്റ് വെൻട്രിക്കിളിലുള്ള ശക്ത മായാ പേശികളുടെ സഹായത്തോടെ ഓർട്ട വഴി വിവിധ അവയവങ്ങളിലേക് രക്തം പമ്പ് ചെയ്യും .


കാർഡിയോളിജിസ്റ്റ്കളുടെ അഭിപ്രായത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഹൃദയ അറ ലെഫ്റ്റ് വെൻട്രിക്കിൾ ആണ് കാരണം ഹൃദയ സംബന്ധിയായ രോഗങ്ങൾ പ്രധാനമായും ബാധിക്കുന്നത് ലെഫ്റ്റ് വെൻട്രിക്കിളിലിനെ ആണ് .


      രക്തം ഓർട്ടയിൽ പ്രേവേശിക്കുമ്പോൾ ഒരു ഭാഗം കൊറോണറി ധമനികളിലേക് നീങ്ങുo . പ്രധാന കൊറോണറി ധമനി രണ്ടായി തിരിയുന്നു .

The left circum flex artero (LCX) ഉം The left arterior descending artery (LAD)

മറ്റൊരു പ്രധന ധമനി ആണ് Right coronary artery ( RCA ). എല്ലാ കൊറോണറി ധമനികൾക്കും ശാഖാകൾ ഉണ്ട് 

കൊറോണറി ധമനികളാണ് ഹൃദയ പേശികൾക് ആവശ്യത്തിനുള്ള രക്തവും ഓക്സിജനും നൽകുന്നത് .


ഈ ധമനികളിൽ രക്ത പ്രവാഹം20-30 മിനിറ്റ് തടസപെട്ടാൽ ഹൃദയ പേശികൾ മൃദുവാകും ,അതായത് ഹൃദയാഘാതം സംഭവിക്കും . ഹൃദയാഘാതം സംഭവിക്കുബോൾ ശരീരത്തിലെ വിവിധ അവയവങ്ങൾക്ക് ആവിശ്യമായ രകതം ലഭിക്കുകയില്ല ശാശ്വ കോശത്തിൽ രകതം അടിഞ്ഞുകൂടുകയും ശാശ്വ തടസം സംഭവിക്കുകയും ചെയ്യുന്നു .