ബൈപാസ് സര്‍ജറി എന്താണ് ?
നമ്മില്‍ പലരും കേള്‍ക്കുന്നതാണ് ബൈപ്പാസ് സര്‍ജറി എന്ന്. എന്താണ് ആ ശസ്ത്രക്രിയ എന്നു എത്ര പേര്‍ക്കറിയാം. അതു ആവശ്യമായി വരുന്നത് എപ്പോഴാണ്. ബൈപാസ് സര്‍ജറി ചെയ്യാന്‍ ഇനി ഏറ്റവും ആധുനികമായ സൗകര്യങ്ങളും സുരക്ഷിതമായ സംവിധാനങ്ങളും ഇന്നുണ്ട്.
ഹൃദയധമനികളില്‍ ബ്ലോക്കുണ്ടാകുകയും രക്തസഞ്ചാരം ദുഷ്‌കരമാവുകയും ഹൃദയപേശികള്‍ക്ക് രക്തം കിട്ടാതെ നിര്‍ജീവമായിത്തീരുകയും ചെയ്യുന്ന അവസരത്തിലാണ് ബൈപാസ് സര്‍ജറി ആവശ്യമായി തീരുന്നത്. കലശലായ നെഞ്ചുവേദനയാണ് ഇതിന്റെ ലക്ഷണം. ചിലപ്പോള്‍ മിക്ക കൊറോണറി ധമനികളിലും ബ്ലോക്കുകള്‍ പ്രത്യക്ഷപ്പെടുകയും ഹൃദയസങ്കോചന ക്ഷമത ക്രമേണ കുറയുകയും ചെയ്യുന്നു. ബ്ലോക്കുകളുടെ കാഠിന്യം അനുസരിച്ചാണ് ചികിത്സ നിശ്ചയിക്കുന്നത്. കൂടുതല്‍ ഹൃദയധമനികളെ ബാധിക്കുകയും പ്രമേഹമുണ്ടാവുകയും സങ്കോചന ശേഷി കുറയുകയുമൊക്കെ ചെയ്താല്‍ ആന്‍ജിയോപ്ലാസ്റ്റി സാധ്യമാവില്ല. ബൈപാസ് സര്‍ജറി തന്നെ വേണ്ടവരും.
കാലിൽ നിന്നുമുള്ള ഞരമ്പുകളോ നെഞ്ചിനകത്തോ കയ്യിലോ ഉള്ള ആർട്ടറികളോ ധമനികളോ ഉപയോഗിച്ചാണ് ബൈപാസ് സർജറി ചെയ്യുന്നത്. ബ്ലോക്കിനെ മറികടക്കാൻ വേണ്ടി ബ്ലോക്ക് കഴിഞ്ഞ അതിനു അപ്പുറത്തേക്കുള്ള ഭാഗത്തേക്ക് തുഞ്ഞിപിടിപ്പിക്കുന്നത് മൂലം രക്തയോട്ടം പുനർ സ്ഥാപിപ്പിക്കുകയാണ് ബൈപാസ് സർജറി ചെയ്യുന്നത്. കാലക്രമത്തില്‍ സൂക്ഷ്മങ്ങളായ ചെറിയ ഞരമ്പുകള്‍ രൂപപ്പെട്ട് രക്തസഞ്ചാരം സുഗമമാവും. കുറഞ്ഞ രക്തസമ്മര്‍ദം ഹൃദയാഘാത്തിനു കാരണമാകാം. ഹൃദയസ്പന്ദനം വേഗത്തിലോ മന്ദഗതിയിലോ ആയാല്‍ മസ്തിഷ്‌കത്തിലേക്കുള്ള രക്തസഞ്ചാരം കുറഞ്ഞ് മോഹാലസ്യം ഉണ്ടാകാം.