blog image

ഈ ലക്ഷണങ്ങളെ കരുതിയിരിക്കണം

ഇത്തരം ഹൃദ്രോഗങ്ങളുടെയും തകരാറുകളുടെയും ലക്ഷണങ്ങള്‍ പലതരത്തിലായിരിക്കും. അതിനാല്‍ ഇതിനെ കുറിച്ച് ധാരണ ഉണ്ടായിരിക്കണം. പല ഹൃദ്രോഗങ്ങളുടെയും ചില ലക്ഷണങ്ങള്‍ സമാനമായിരിക്കും. അതിനാല്‍ ഇതിലേതെങ്കിലും സൂചനകള്‍ കണ്ടു തുടങ്ങിയാല്‍ ഡോക്ടറുടെ നിര്‍ദ്ദേശം തേടുകയാണ് പ്രധാനം.<br><br>

നെഞ്ചില്‍ ഭാരവും വേദനയും അനുഭവപ്പെടുന്നതാണ് കൊറോണറി ആര്‍ട്ടറി ഡിസീസിന്റെ പ്രധാന ലക്ഷണം. പലപ്പോഴും നെഞ്ചെരിച്ചില്‍ ആണിതെന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്. കൈകള്‍, തോള്‍, തൊണ്ട, താടിയെല്ല്, കഴുത്തിന് പുറക് വശം തുടങ്ങി പല ഭാഗങ്ങളിലും ഇതുപോലെ വേദനയും എരിച്ചിലും അനുഭവപ്പെട്ടേക്കാം. ശ്വസിക്കാനുള്ള ബുദ്ധിമുട്ടാണ് മറ്റൊരു സൂചന, ഹൃദയമിടുപ്പ് കൂടുക, ബലക്കുറവ്, തലചുറ്റല്‍, വിയര്‍പ്പ്, മനംപിരട്ടല്‍, ക്രമരഹിതമായ ഹൃദയമിടുപ്പ് ഇതെല്ലാം അനുഭവപ്പെടാം. നെഞ്ചില്‍ വല്ലാത്ത ഭാരം അനുഭവപ്പെടുന്നത് ഹൃദയത്തിന്റെ പ്രവര്‍ത്തനം ശരിയായ രീതിയില്‍ അല്ല എന്നതിന്റെ ലക്ഷണമാണ്. വ്യായാമത്തെ തുടര്‍ന്നും ആയാസകരമായ എന്തെങ്കിലും ചെയ്തതിന് ശേഷവും നെഞ്ച് വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഹൃദയത്തിലെ രക്തപ്രവാഹത്തിന് പ്രശ്‌നമുണ്ട് എന്നതിന്റെ സൂചനയാണ്.

കിടക്കുമ്പോഴും ലളിതമായ പ്രവൃത്തികള്‍ ചെയ്യുമ്പോഴും ശ്വസിക്കാന്‍ പ്രയാസം അനുഭവപ്പെടുന്നത് ഹൃദയത്തിന്റെ തകരാറിന്റെ ലക്ഷണമാണ്. വാല്‍വിന് തകരാറുണ്ടെന്നതിന്റെ സൂചനയായിരിക്കും ചിലപ്പോഴിത്. ഇടയ്ക്കിടെ തളര്‍ച്ചയും തലചുറ്റലും അനുഭവപ്പെടുന്നത് വാല്‍വിന്റെ തകരാര്‍ മൂലവും രക്ത ധമനികളിലെ തടസ്സം മൂലവും ആകാം. ഹൃദ്രോഗമുള്ള ചിലര്‍ക്ക് ദഹനക്കേടും വയറിളക്കവും അനുഭവപ്പെടാറുണ്ട്. പെട്ടെന്ന് ക്ഷീണവും ഉറക്കക്കുറവും അനുഭവപ്പെട്ട് തുടങ്ങുന്നത് ഹൃദ്രോഗത്തിന്റെ ലക്ഷണമാവാം.