ആര്‍ത്തവം രക്ഷാ കവചമാണ്
സ്്ത്രീകളില്‍ ഹൃദ്രോഗ സാധ്യതയുണ്ടെങ്കിലും ആര്‍ത്തവം അവര്‍ക്കു രക്ഷാ കവചമാണ്. ആര്‍ത്തവമുള്ള സ്ത്രീകളില്‍ കാണുന്ന ഈസ്‌ട്രോജന്‍ ഹോര്‍മോണ്‍ സ്ത്രീകളെ ഹൃദ്രോഗത്തില്‍ നിന്ന് ഒരു പരിധിവരെ രക്ഷിക്കുന്നു. ഈസ്‌ട്രോജന്‍ നല്ല എച്ച്.സി.എല്‍ കൊളസ്‌ട്രോളിന്റെ അളവ് വര്‍ധിപ്പിക്കുകയും അമിതരക്ത സമ്മര്‍ദ്ദം ക്രമീകരിക്കുകയും ചെയ്യുന്നു. എന്നാല്‍ ആര്‍ത്തവ വിരാമത്തോടെ ഈസ്‌ട്രോജന്റെ പരിരക്ഷണം നഷ്ടമാവുന്നതോടെ സ്ത്രീകള്‍ സാവധാനം ഹൃദ്രോഗത്തിലേക്ക് വഴുതി വീഴുന്നു.
ആര്‍ത്തവം നിലച്ച സ്ത്രീകളെ ഹൃദ്രോഗ സാധ്യതയില്‍ നിന്നു പരിരക്ഷിക്കാനുള്ളതാണ് ഹോര്‍മോണ്‍ പുനരുത്ഥാന ചികിത്സ.
ആര്‍ത്തവം നിലയ്ക്കുന്നതിന് മുമ്പ് സ്ത്രീകള്‍ സ്വാഭാവികമായി ഉല്‍പ്പാദിപ്പിക്കുന്ന അതേ അളവിലുള്ള ഹോര്‍മോണ്‍ സ്ഥിരമായി സ്ത്രീകള്‍ക്ക് നല്‍കുക എന്നതാണ് ആ ചികിത്സയില്‍ അടങ്ങിയിട്ടുള്ളത്. ഈസ്‌ട്രോജന്‍ തെറാപ്പിയെടുത്ത സ്ത്രീകളില്‍ ഹൃദ്രോഗം മൂലമുള്ള മരണനിരക്ക് 53% കുറയ്ക്കാന്‍ കഴിഞ്ഞതായി ഒരു പഠനം ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ ഈസ്‌ട്രോജന്‍ തെറാപ്പിക്ക് ചില പാര്‍ശ്വഫലങ്ങളുണ്ട്. അതിനാല്‍ പാരമ്പര്യ ഹൃദ്രോഗ സാധ്യതയുള്ളവരും പുകവലി, പ്രമേഹം, അമിത കൊളസ്‌ട്രോള്‍, അമിത വണ്ണം തുടങ്ങിയ റിസ്‌ക് ഫാക്ടറുകള്‍ ഉള്ളവരും ഈസ്‌ട്രോജന്‍ ഹോര്‍മോണ്‍ തെറാപ്പി ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രമേ കൈക്കൊള്ളാന്‍ പാടുള്ളൂ. ഹൃദ്രോഗത്തെ നിസ്സാരമാക്കി തള്ളിക്കളയരുത്. നെഞ്ചുവേദന പോലുള്ളവ ഉണ്ടായാല്‍ ഉടന്‍ വൈദ്യസഹായം തേടുകയാണ് വേണ്ടത്.