ഹൃദയമിടിപ്പിലെ വ്യതിയാനം എന്തുകൊണ്ട്
ഹൃദയമിടിപ്പു കൂടിയാലും കുറഞ്ഞാലും അപകടമാണെന്നും പറയാം. ഹൃദയമിടിപ്പു കൂടുന്ന പല സന്ദര്‍ഭങ്ങളുമുണ്ട്. ചിലപ്പോള്‍ ഇത് സ്വാഭാവികമായ കാരണങ്ങള്‍ കൊണ്ടാകാം. പേടിയുണ്ടാകുമ്പോള്‍, ആകാംഷയേറുമ്പോള്‍, ശാരീരിക അധ്വാനം കൂടുമ്പോള്‍ തുടങ്ങിവയയെല്ലാം ചില കാര്യങ്ങള്‍ മാത്രം. ഹൃദയമിടിപ്പു കൂടാന്‍ ഇതല്ലാതെയും ചില കാരണങ്ങളുണ്ട്. ചില അസുഖങ്ങളും അവയവങ്ങളുടെ ശരിയല്ലാത്ത പ്രവര്‍ത്തനങ്ങളുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ബി പി അഥവാ രക്തസമ്മര്‍ദം ഹൃദയത്തെ ബാധിക്കുന്ന ഒന്നാണ്. ഇതുകൊണ്ടുതന്നെ ബി പിയുള്ളവരുടെ ഹൃദയമിടിപ്പില്‍ വ്യത്യാസങ്ങളുമുണ്ടാകാം.
ആര്‍ത്തവവിരാമമാകുമ്പോള്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ അനുഭവപ്പെടുന്നത് സ്വാഭാവികം. ഇതു കാരണവും ഹൃദയമിടപ്പിന്റെ താളത്തില്‍ വ്യത്യാസമനുഭവപ്പെടാം. പുകവലിയും ഹൃദയമിടിപ്പില്‍ വ്യത്യാസങ്ങളുണ്ടാക്കും. ചെയിന്‍ സ്‌മോക്കിംഗുള്ളവര്‍ക്ക് പ്രത്യേകിച്ചും. സ്‌ട്രെസ്, ദേഷ്യം, ടെന്‍ഷന്‍ എന്നിവയും ഹൃദയമിടിപ്പില്‍ വ്യത്യാസങ്ങളുണ്ടാക്കുന്ന ഘടകങ്ങളാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഹൃദയമടിപ്പു വേഗത്തിലാകും. ഗര്‍ഭകാലത്ത് ഹോര്‍മോണ്‍ മാറ്റങ്ങളുണ്ടാകുന്നത് സ്വാഭാവികം. ഇത്തരം ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഹൃദയമിടിപ്പില്‍ വ്യതിയാനങ്ങളുണ്ടാകാന്‍ കാരണമാകാറുണ്ട്. തൈറോയ്ഡുള്ളവര്‍ക്കും ഹൃദയമിടിപ്പില്‍ വ്യത്യാസങ്ങള്‍ അനുഭവപ്പെടാം. അസ്താലിന്‍ പോലുള്ള ചില മരുന്നുകളും തടി കുറയ്ക്കാനുള്ള മരുന്നുകളുമെല്ലാം ഹൃദയമിടിപ്പിന്റെ താളം തെറ്റിക്കാന്‍ പര്യാപ്തമാണ്.