മദ്യപാനിയിലെ ലക്ഷണങ്ങള്‍
മദ്യപിക്കുകയും ലഹരി ഉപയോഗിക്കുകയും ചെയ്യുന്നവരില്‍ പല തരത്തിലുള്ള ലക്ഷണങ്ങള്‍ കാണാം. സാധാരണ ജീവിതം നയിക്കുന്നവരില്‍ ഈ ലക്ഷണങ്ങളെല്ലാം കണ്ടു കൊള്ളണമെന്നില്ല. മദ്യപാനം മൂലം ജോലിക്ക് പോകാതെയാകുന്ന നിരവധി പേരെ കാണാം. കാരണമില്ലാതെ വഴക്കുണ്ടാക്കുന്നു സ്വഭാവവും ഇവരിലുണ്ടാവും. ജീവിത പ്രശ്‌നങ്ങളില്‍ ഇവര്‍ അഭയം പ്രാപിക്കുക മദ്യത്തിലായിരിക്കും. കുടുംബജീവിതം അലങ്കോലപ്പെടുത്തുന്ന നിരവധി സ്വഭാവങ്ങള്‍ കാണം. ഭാര്യയേയും മക്കളേയും ശകാരിക്കുകയും മര്‍ദ്ദിക്കുകയും ചെയ്യും.
നിരന്തര വാഗ്ദാനലംഘനം ഇവരുടെ രീതിയാണ്. പറഞ്ഞ വാഗ്ദാനങ്ങള്‍ പാലിക്കില്ല. ട്രാഫിക് നിയമങ്ങള്‍ തെറ്റിക്കുകയും അപകടങ്ങള്‍ വരുത്തുകയും ചെയ്യുന്നു. ഒറ്റയ്ക്കിരുന്ന് മദ്യപാനം ചിലരുടെ ശീലമാണ്. മദ്യപാനത്തില്‍ കുറ്റബോധം തോന്നിയാലും പിന്‍മാറാന്‍ സാധിക്കുന്നില്ല വീണ്ടും കുടിക്കുകയും ഇതേ മാനസിക നില പ്രകടിപ്പിക്കുകയും ചെയ്യും. തീരുമാനക്കുറവ്, ശ്രദ്ധകുറവ്, ക്ഷീണം, ചിട്ടയില്ലായ്മ ഇതൊക്ക ജീവിതത്തില്‍ പ്രകടമായി കാണുംആദ്ധ്യാത്മിക തകര്‍ച്ച ഉണ്ടാവും. ആത്മീയ ജീവിതത്തോട് വിപ്രതിപത്തിയാവും.
\
സംശയ സ്വഭാവം പ്രകടമായി കാണം. സാമ്പത്തിക കാര്യങ്ങളില്‍ വിശ്വസ്ഥതയില്ലായ്മയും ഇവരുടെ സ്വഭാവമാണ്. സ്വയം ന്യായീകരിക്കുക, ഉദാസീനത എന്നിവയും ഇവരിലുണ്ടാവും. ലൈംഗിതകത ആസ്വദിക്കാന്‍ കഴിയില്ല. മദ്യാസക്തരില്‍ 8% പേര്‍ കടുത്ത മാനസിക രോഗികളും (സൈക്കോട്ടിക്). 12% പേര്‍ ലഘു മാനസിക രോഗികളും (ന്യൂറോട്ടിക്) ആണ്.