നടന്നു നടന്നു ഹൃദയ രോഗത്തെ അകറ്റാം
ഹൃദയാരോഗ്യത്തിന് ഏറ്റവും ഉത്തമവുമായ ഒരു വ്യായാമമാണ് നടത്തം. ശരീരാരോഗ്യത്തോടൊപ്പം മനസ്സിനും നടത്തം ഉന്മേഷം പകരുന്നു. എല്ലാ പ്രായത്തിലുള്ളവര്‍ക്കും ചെയ്യാവുന്നതു കൊണ്ട് ഏറ്റവും പ്രചാരമുള്ള ഒരു വ്യായാമ മുറയും ഇതാണ്. ഹൃദ്രോഗ സംബന്ധിയായ മരണനിരക്ക് 20 മുതല്‍ 35 ശതമാനം വരെ കുറയ്ക്കാന്‍ നടത്തത്തിന് സാധിക്കുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്. തുറസ്സായ, നല്ല ശുദ്ധവായു ലഭിക്കുന്ന സ്ഥലമാണ് നടക്കാന്‍ തിരഞ്ഞെടുക്കേണ്ടത്. താടിയും ചുമലും ഉയര്‍ത്തി കൈ വീശി നേരെ നോക്കി നടക്കണം. കൂനി നടക്കാന്‍ പാടില്ല. ഇറുങ്ങിയ വസ്ത്രങ്ങളോ കംഫര്‍ട്ടബ്ള്‍ അല്ലാത്ത പാദുകങ്ങളോ ധരിച്ചുകൊണ്ട് നടക്കുന്നത് നല്ലതല്ല. ഒറ്റക്ക് നടക്കാന്‍ ബുദ്ധിമുട്ടുണെങ്കില്‍ കൂട്ടുകാരെയോ, പങ്കാളികളെയോ കൂട്ടിനു വിളിക്കുക. അമിതഭക്ഷണം കഴിച്ചുകൊണ്ടുള്ള നടത്തം ഒട്ടും സുഖകരമാകില്ല.<
മെഡിറ്റേഷന്‍ പോലുള്ള ഒരനുഭവം നടത്തശീലത്തില്‍ നിന്നു ലഭിക്കും. ആശയങ്ങളെപ്പറ്റി ചിന്തിക്കാന്‍ നടത്തം നല്ലൊരവസരമാണ്. ശരീരപരവും മാനസികവുമായ ക്ഷീണം കുറയ്ക്കാന്‍ നടത്തം നല്ലൊരു ശീലമാണ്. ബ്രെയിനിലൂടെയുള്ള രക്തപ്രവാഹം ഊര്‍ജസ്വലമാകുന്നതിനാല്‍ മാനസിക പ്രശ്‌നങ്ങളകറ്റി വ്യക്തിയെ കൂടുതല്‍ സ്മാര്‍ട്ടാക്കും. ഇടക്കിടക്ക് വഴിയും സ്ഥലവും മാറ്റിയും പുതിയ ഇടങ്ങള്‍ കണ്ടെത്തിയും നടത്തത്തെ കൂടുതല്‍ സര്‍ഗാത്മകമാക്കാനുള്ള ശ്രമവും അനിവാര്യമാണ്. ചര്യ എന്ന നിലയില്‍ നിന്ന് ഒരു വിനോദം എന്ന നിലയിലേക്ക് നടത്തത്തെ രൂപപ്പെടുത്തിയെടുക്കുക.
ദിവസവമുള്ള നടത്തം ഹൃദയത്തെന്റെ റെസ്റ്റ് റൈറ്റ് കൂടുകയും ചെയ്യുന്നു. ഹൃദയം ഓരോ മിടിപ്പിലും കൂടുതല്‍ രക്തം പമ്പ് ചെയ്യുകയും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജസ്വലമായിത്തീരുകയും ചെയ്യുന്നു.
നടത്തം ശരീരത്തിന്റെ ഓക്‌സിജന്‍ വലിച്ചെടുക്കാനുള്ള കഴിവിനെ വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല, കൊഴുപ്പ് കുറയുകയും അത് വഴി ബ്ലഡ് പ്രഷര്‍ നോര്‍മല്‍ ആവുകയും ചെയ്യുന്നു. ഇത് ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്നു. ഇളം സൂര്യപ്രകാശത്തിലുള്ള നടത്തം വൈറ്റമിന്‍ ഡി പ്രദാനം ചെയ്യുന്നു. മിനിമം 7500 മുതല്‍ 10000 വരെ സ്റ്റെപ്പുകള്‍ നടന്നാല്‍ ഫിറ്റ്‌നസ് കൈവരിക്കുമെന്നാണ് വിദഗ്ദ്ധാഭിപ്രായം.