ഹൃദയം,പ്രമേഹം, ഭക്ഷണം
ഹൃദ്രോഗത്തിന് പ്രധാന കാരണമാണ് പ്രമേഹം. ഈ രോഗികളിലെ ഹൃദ്രോഗ സാധ്യത മറ്റുള്ളവരേക്കാള്‍ മൂന്നിരട്ടിയാണ്. വികസ്വര രാജ്യങ്ങളില്‍ സര്‍വസാധാരണമായൊരു രോഗാവസ്ഥയാണിത്. മുതലാളിവര്‍ഗത്തെ മാത്രമല്ല സാധാരണക്കാരിലും ഏത് നിലവാരത്തില്‍പ്പെട്ടവരെയും ഇന്ന് പ്രമേഹം പിടികൂടുന്നു. പ്രമേഹരോഗികളെ മരണത്തിലേക്ക് നയിക്കുന്ന കാരണങ്ങള്‍ ഹൃദ്രോഗം, പ്രഷര്‍, വൃക്കയുടെ പ്രവര്‍ത്തന ക്ഷയം, ധമനിലോമികളുടെ അപചയം എന്നിവയാണ്.
നിത്യജീവിതത്തില്‍ ദുരിതപ്പെടുത്തുന്ന പ്രമേഹരോഗം ഹൃദയത്തെ വേട്ടയാടുന്നത് ഇന്‍സുലിന്‍ അഭാവംമൂലം രക്തത്തില്‍ കുമിഞ്ഞുകൂടുന്ന ഗ്ലൂക്കോസും കൊഴുപ്പുകണികകളും ആണ്. രക്തത്തില്‍ അമിതമാകുന്ന കൊഴുപ്പു കണികകള്‍ ഹൃദയം, കണ്ണ്, വൃക്ക, നാഡിവ്യൂഹം, ധമനികള്‍ എന്നിവിടങ്ങളില്‍ വൈവിധ്യമായ പ്രവര്‍ത്തനത്തിലൂടെ പല ഘടനാ പരിവര്‍ത്തനങ്ങളുണ്ടാകുന്നു. കോശങ്ങളുടെ ക്രമംതെറ്റിയ വളര്‍ച്ചയും കട്ടികൂടലും വലുതും ചെറുതുമായ എല്ലാ ധമനികളെയും തകരാറാക്കുന്നു. രക്തക്കുഴലുകളുടെ ആന്തരപാളികളില്‍ കൊഴുപ്പ് കണികകള്‍ അടിഞ്ഞുകൂടുന്നതിനാല്‍ അവയുടെ ദ്വാരം ചെറുതാകുന്നു. അതിറോസ് ക്ലീറോസിസ് എന്ന ഈ അവസ്ഥ ശരീരത്തിലുള്ള ധമനി ലോമികകളില്‍ പ്രധാനമായും രണ്ടു തരത്തിലുള്ള ഘടനാ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു. ഒന്ന് മാക്രോ ആന്‍ജിയോപ്പതിയും മറ്റൊന്ന് മൈക്രോ ആന്‍ജിയോപ്പതിയും. (1) വലിയ ധമനികളെ ബാധിക്കുന്ന മാക്രോ ആന്‍ജിയോപ്പതിഇതുമൂലം ഹൃദയകൊറോണറികള്‍ക്കും മസ്തിഷ്‌കത്തിലെ ധമനികള്‍ക്കും കൈകാലുകളിലെ രക്തക്കുഴലുകള്‍ക്കും വീക്കം ഉണ്ടാക്കുന്നു. (2) മൈക്രോ ആന്‍ജിയോപ്പതിഇത് കണ്ണുകളിലെയും വൃക്കകളിലെയും ലോമികകളെയും സകല നാഡീവ്യൂഹങ്ങളെയും രോഗത്തിനടിമപ്പെടുത്തുന്നു.
ഹൃദ്രോഗ ചികിത്സയില്‍ ഭക്ഷണ ക്രമീകരണത്തിനാണ് പ്രഥമ സ്ഥാനം. വേവിച്ച ഭക്ഷണം പരമാവധി ഒഴിവാക്കണം. ധാന്യാഹാരം ഒരുനേരം. ബാക്കി രണ്ടുനേരത്തില്‍ ഒരുനേരം പഴവര്‍ഗങ്ങളും മറ്റൊരു നേരം വേവിക്കാത്ത പച്ചക്കറി (സാലഡ്)കളും മാത്രം കഴിക്കുക. ചായ, പഞ്ചസാര, ബേക്കറി പലഹാരങ്ങള്‍, മദ്യപാനം, പുകയില മുതലായവ വേണ്ട. ആഹാരത്തിലൂടെയും വ്യായാമത്തിലൂടെയും ദുര്‍മേദസ് കുറയ്ക്കണം. നാരുള്ള ഭക്ഷണങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുക. പയര്‍വര്‍ഗങ്ങള്‍, ബീന്‍സ്, കാബേജ്, ആപ്പിള്‍, മുന്തിരി, പപ്പായ, ചക്ക, മാങ്ങ തുടങ്ങിയവയില്‍ ധാരാളം നാരുകളുണ്ട്. റാഗി, ചോളം, തവിടുകളയാത്ത ധാന്യം എന്നിവയിലും നാരുകളുണ്ട്.