blog image

ഹൃദയാരോഗ്യം നില നിർത്താൻ ഏറ്റവും നല്ല മാർഗം

മാനസികാരോഗ്യം ശ്രദ്ധിക്കുക

വിഷാദ രോഗമുള്ളവർക്കും, സാമൂഹികമായി ഒറ്റപെടുന്നവർക്കും, സാമൂഹിക പിന്തുണ ഇല്ലാത്തവർക്കും ഹൃദ്യോഗ സാധ്യത വർധിക്കുന്നു. കുടുംബത്തോടും സുഹൃത്തക്കളോടും അടുത്ത ബന്ധം സൂക്ഷിച്ചു നല്ല സാമൂഹിക ജീവിതം ഉറപ്പിക്കുന്നത് വഴി വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയും.രണ്ടാഴ്ചയിൽ കൂടുതൽ വിഷാദം തോന്നുന്നുണ്ടെങ്കിൽ ഡോക്ടറോടോ കുടുംബാംഗത്തോടോ നിങ്ങളെ അടുത്തറിയാവുന്ന ആരെങ്കിലുമായി സംസാരിച്ചു പരിഹാരം കണ്ടെത്തുക.


ഹൃദയാരോഗ്യം സംരക്ഷിക്കാൻ ഭക്ഷണ ക്രമത്തിൽ വരുത്തേണ്ട മാറ്റങ്ങൾ

ഉപ്പു കുറയ്ക്കുക: ഭക്ഷണത്തിലെ ഉപ്പു നിയന്ത്രിക്കുന്നത് വഴി രക്ത സമ്മർദ്ദത്തെ വരുതിയിലാക്കാം., * അനാരോഗ്യമായ കൊഴുപ്പുകൾ ഉപേക്ഷിച്ചു ആരോഗ്യപരമായ കൊഴുപ്പുകൾ ഉപയോഗിക്കുക.,മദ്യ ഉപഭോഗം കുറയ്ക്കുക.


പോഷകാഹാരം ശീലമാക്കുക

പോഷകാഹാരങ്ങൾ അടങ്ങിയിരിക്കുന്ന ഭക്ഷണ ക്രമം നിങ്ങളുടെ ശരീര ഭാരം, രക്ത സമ്മർദ്ദം, കൊളസ്‌ട്രോൾ എന്നിവ നിയന്ത്രിക്കാൻ സഹായിക്കും.


ശരീര ഭാരം നിയന്ത്രിക്കുക, നില നിർത്തുക

ആരോഗ്യകരമായ ഭാരം നില നിർത്തുന്നത് വഴി ഹൃദ് രോഗവും മറ്റു ആരോഗ്യ പ്രശ്നങ്ങളും കുറയ്ക്കാൻ കഴിയും.


ശാരീരികമായി സജീവമായിരിക്കുക

പതിവായുള്ള മിതമായ ശാരീരീരിക പ്രവർത്തനം ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണു. പതിവായുള്ള ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു ആരോഗ്യം മെച്ചപ്പെടുത്താൻ ഇനിയും സമയമുണ്ട് എന്ന് തിരിച്ചറിഞ്ഞു പ്രവർത്തിക്കുക.


പ്രമേഹം നിയന്ത്രിക്കുക

ഹൃദയാഘാതം തടയാൻ വേണ്ടി നിങ്ങൾ ചെയ്യേണ്ടതായുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാണ് പ്രമേഹ നിയന്ത്രണം.


രക്ത സമ്മർദ്ദം നിയന്ത്രിക്കുക

സാധാരണയായി നേരിട്ട് അനുഭവിച്ചു തിരിച്ചറിയാൻ പറ്റുന്ന ഒന്നല്ല രക്ത സമ്മർദ്ദം. നിങ്ങളുടെ രക്ത സമ്മർദ്ദം നിശ്ചിത അളവിനേക്കാൾ കൂടുതൽ ആണെങ്കിൽ എത്രയും പെട്ടെന്നു വിദഗ്ധ ചികിത്സ നേടണം.


ഹൃദയാരോഗ്യം നില നിർത്തുക

ഹൃദയാരോഗ്യം നില നിർത്താൻ ഏറ്റവും നല്ല മാർഗം ആരോഗ്യ പൂർണമായ ജീവിത ശൈലി ആണ്.


പുക വലിക്കാതിരിക്കുക

പുക വലിക്കാതിരിക്കുമ്പോൾ നിങ്ങളുടെ ഹൃദയാരോഗ്യം ഒരു പരിധി വരെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.


രക്തത്തിലെ കൊളസ്‌ട്രോൾ അളവ് നിയന്ത്രിക്കുക

കൊളസ്‌ട്രോൾ എന്നാൽ രക്തത്തിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പുള്ള വസ്തു ആണ്. പൂർണ ആരോഗ്യവാനായി നില നിൽക്കുവാൻ നിങ്ങളുടെ ശരീരത്തിന് കൊളസ്‌ട്രോൾ ആവശ്യമാണ്. എന്നാൽ രക്തത്തിൽ അടങ്ങിയിരിക്കുന്ന കൊളസ്‌ട്രോളിന്റെ അസന്തുലിതാവസ്ഥ ഹൃദയാഘാതത്തിലേക്കോ പക്ഷാഘാതത്തിലേക്കോ നയിക്കും.