യുവാക്കളും ഹൃദയാരോഗ്യത്തിന്റെ വെല്ലുവിളികളും
ഫാസ്റ്റ് ഫുഡ്
എരിവും പുളിയും ചേർന്ന ഫാസ്റ്റ് ഫുഡിന് വില തുച്ഛമാണ്. എന്നാൽ ഇത് വരുത്തുന്ന ആരോഗ്യ പ്രേശ്നങ്ങൾ ഏറെയാണ്. ഉപ്പ് ഫാറ്റി കണ്ടെന്റ് തുടങ്ങിയവ ഇത്തരം ഭക്ഷണത്തിൽ കൂടുതൽ ആണ്. നിറത്തിനും മണത്തിനും രുചിക്കും വേണ്ടി ചേർക്കുന്ന മായങ്ങൾ രാസവസ്തുക്കൾ തുടങ്ങിയവ മറ്റൊരു വെല്ലുവിളിയും ആയതിനാൽ പോഷകസമൃദ്ധമായ ഭക്ഷണ ശീലമാണ് ശരീരത്തിന് വേണ്ടുന്ന ആദ്യ ഔഷധം.
ആൽക്കഹോൾ
മദ്യം ആരോഗ്യത്തിന് ഹാനികരമാണ്. യുവജനങ്ങളിൽ മദ്യപാനം കൂടുന്നു എന്നതാണ് പഠനങ്ങൾ പറയുന്നത് . ഹൃദയത്തിനും കരളിനും തലച്ചോറിനും മദ്യം വിഷമാണ്. ആയതിനാൽ മദ്യപാനം നിയന്ത്രിക്കുക.
പാനീയങ്ങൾ
സോഫ്റ്റ് ഡ്രിങ്ക്സ്, കൂൾ ഡ്രിങ്ക്സ്, പഞ്ചസാര ആവശ്യത്തിലധികം അടങ്ങിയ പാനീയങ്ങൾ തുടങ്ങിയവ ശരീരത്തിന് നല്ലതല്ല. ഇവ പൊണ്ണത്തടിയിലേക്കു നയിക്കും. വെള്ളം, ആവശ്യത്തിനുമാത്രം പഞ്ചസാര ചേർത്തിട്ടുള്ള ജ്യൂസ്, പഴങ്ങൾ എന്നിവ ശരീരത്തിന് ഉത്തമമാണ്.
പുകവലി
പുകവലി ശ്വാസകോശ സംബദ്ധമായ അസുഖകൾക്ക് പ്രധാന കാരണമാണ്. പുകവലിക്കുന്നവർ മാത്രമല്ല, ചുറ്റുപാട് നിൽക്കുന്നവരിൽ പോലും ഇത്തരം ശീലങ്ങൾ പ്രത്യാഘാതം സൃഷ്ടിക്കും.
പൊണ്ണത്തടി
കുട്ടികളിലും യുവാക്കളിലും കൂടി വരുന്നു പൊണ്ണത്തടി പല രോഗങ്ങളിലേക്കും നയിക്കും, പ്രേത്യേകിച്ചു ജീവിതശൈലി രോഗങ്ങൾ. ഭക്ഷണ ശീലങ്ങളിലെ പുതിയ പ്രവണത, വ്യായാമക്കുറവ്, മേലനങ്ങിയുള്ള ജോലികളുടെ കുറവ് എന്നിവ തന്നെയാണ് പൊണ്ണത്തടിയുടെ കാരണങ്ങൾ.
പ്രമേഹം
പ്രമേഹം ഹൃദയസംബദ്ധമായ അസുഖകൾക്കു സാധ്യത കൂട്ടുന്നു. ആയതിനാൽ പ്രമേഹത്തെ വരുതിയിൽ നിർത്തിക്കുക.
വ്യായാമക്കുറവ്
ശരീരം നന്നായി അനങ്ങുന്ന, നല്ല ഊർജം ആവശ്യമായിട്ടുള്ള, കലോറി കുറക്കുന്ന ജോലികൾ ഇന്ന് കുറവാണു. കുട്ടികളും യുവാക്കളും കമ്പ്യൂട്ടർ, വീഡിയോ ഗെയിം എന്നിവയുടെ മുന്നിലാണ്. അതുകൊണ്ട് വ്യായാമം ശീലമാക്കുക. നടത്തം, നീന്തൽ, കൂടുതൽ ഊർജം ആവശ്യമുള്ള ഗെയിം, ഡാൻസ് എല്ലാം ഉത്തമമാണ്.
ലഹരി പദാർത്ഥങ്ങൾ
മദ്യപാനം പുകവലി എന്ന പോലെ, ലഹരിപദാര്ഥങ്ങളുടെ ഉപയോഗവും കൂടിവരുന്നു. ഇത് ശരീരത്തിന് ദോഷമാണ്. ഹൃദയസംബന്ധമായ അസുഖകൾക്കു സാധ്യത കൂട്ടുന്നു. ഇത്തരം ദുശീലങ്ങൾ ഹൃദയാരോഗ്യത്തിനും കാരണമാകുന്നു.
കൂടുതൽ ഉപ്പു കലർന്ന ഭക്ഷണം
ഉപ്പ് ശരീരത്തിലെ സോഡിയത്തിന്റെ അളവ് കൂട്ടുന്നു. എന്നാൽ മാറിയ രുചി കൂട്ടുകൾക്ക്ക് ഉപ്പും പുളിയും കൂടിയ ഭക്ഷണ പദാര്ഥങ്ങളാണ് പ്രിയം. ഇത്തരം ഭക്ഷണങ്ങളെ നിയന്ത്രിക്കുന്നതാണ് കുറുക്കുവഴി.
എനർജി ഡ്രിങ്ക്സ്
ഇവയിൽ പഞ്ചസാരയുടെ അളവ് കൂടുതൽ ആണ്. ഇത് ആരോഗ്യത്തിന് നല്ലതല്ല. പകരം ആരോഗ്യപ്രദമായ പാനീയങ്ങളിലേക്കു മടങ്ങുക.