നിങ്ങൾക്ക് ഹൃദയാഘാതം ഉണ്ടായതാണോ ? ഇനിയെന്ത് ?
ഒരു തവണ ഹൃദയാഘാതം വന്നവരിൽ പലരിലും ആശങ്ക, ആവലാതി, ഭയം തുടങ്ങിയവ ഉണ്ടാകാറുണ്ട്.ബ്പല തരത്തിലുള്ള നിർദ്ദേശങ്ങളും, ഉപദേശങ്ങളും, ഡോക്ടർമാരും നഴ്സുമാരും മറ്റുള്ളവരും നൽകാറുമുണ്ട്. എന്തൊക്കെയാവണം തുടർന്നുള്ള കരുതൽ നടപടികൾ നമുക്കൊന്നു നോക്കാം.
ആദ്യ ഹൃദയാഘാതം പലർക്കും പേടി നൽകുന്ന ഓര്മ തന്നെയാണ്. ഒരിക്കലും ഇനി ആവർത്തിക്കരുതേ എന്ന് ആഗ്രഹിക്കുന്ന കാര്യവുമാണ്. ഭൂരിപക്ഷം പേരും ഹൃദയാഘാതത്തെ തരണം ചെയ്തു മികച്ച ഒരു തുടർ ജീവിതം നയിക്കുന്നതായി കാണാം. എന്നാൽ 45 വയസുകഴിഞ്ഞ വ്യക്തികളിൽ ആദ്യ ഹൃദയാഘാതത്തിനു 5 വർഷത്തിനിടയിൽ രണ്ടാമതും ആഘാതം വരുന്നത് കാണാം. അവിടെയാണ് കരുതലിന്റെ ആവശ്യം.
മെഡിക്കേഷൻ
മരുന്നുകൾ ഒരു പരിധി വരെ ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു. ഡോക്ടറുടെ നിർദേശ പ്രകാരം മെഡിസിൻ എടുക്കുകയും തുടരുകയും ചെയ്യുക.
തുടർ ചെക്കപ്പുകൾ മുടക്കാതിരിക്കുക
ഇവ ഹൃദയാഘാതത്തിന്റെ, നിലവിലെ ആരോഗ്യ സ്ഥിതി എന്നിവ നിർണ്ണയിക്കാൻ സഹായകരമാണ്.
ധൈര്യവാനായിരിക്കു
ഭയം, ആശങ്ക, ഇവ ആരോഗ്യത്തിന് മോശമായി പഠിക്കും. ഏതൊരു രോഗാവസ്ഥയിലും നൽകേണ്ടുന്ന അടുപ്പക്കാരുടെ സ്നേഹം, പരിചരണം, ധൈര്യം എന്നിവ ഇവിടെയും പ്രധാനം തന്നെ ഇത്തരം സാഹചര്യങ്ങളെ പുഞ്ചിരിയോടെ നേരിട്ടവരുമായി നിരന്തരബന്ധം, സഹൃദം നില നിർത്തി കൂടുതൽ പോസിറ്റീവ് ആവുക.
കാര്ഡിയാക് റീഹാബിലിറ്റേഷൻ പരിപാടികളിൽ പങ്കാരിയാവുക
ഇത് നിങ്ങളുടെ ധൈര്യം, ആത്മവിശ്വാവസം തുടങ്ങിയവ വർധിപ്പിക്കും. ഡോക്ടറുടെ നിർദേശം ഇവിടെയും അനുസരിക്കുക.
Risk സാഹചര്യങ്ങൾ കുറയ്ക്കുക
രക്ത സമ്മർദ്ദം, ഉയർന്ന പ്രമേഹം, കൊളെസ്ട്രോൾ തുടങ്ങിയവയെ അകറ്റി നിർത്തുക. പുകവലി, ലഹരി ഉപയോഗം തുടങ്ങിയവ ഒഴിവാക്കുക. സമീകൃതാഹാരം, വ്യായാമം, ആരോഗ്യപരമായ ജീവിതശൈലി തുടങ്ങിയവ ശീലമാക്കുക.