blog image

ഹാർട്ട് അറ്റാക്കും കാർഡിയാക് അറസ്റ്റും നിങ്ങൾ അറിയേണ്ടതെല്ലാം

ഹാർട്ട് അറ്റാക്ക്, കാർഡിയാക് അറസ്റ്റ് രണ്ടും ഹൃദയ സംബന്ധമായ പ്രശ്നങ്ങളാണ് ഗുരുതരവും അപകടവും തന്നെ, എന്നാൽ ഇവ രണ്ടും തികച്ചും വ്യത്യസ്തമായവയാണ്.


ഹാർട്ട് അറ്റാക്ക്

ഹാർട്ട് അറ്റാക്കിന്റെ Medical Term Myocardial Infarction എന്നാണ്. ഹൃദയത്തിന്റെ മുകളിൽ കൂടെ പോകുന്ന കൊറോണറി ധമനിക്കുള്ളിൽ ബ്ലോക്കുകൾ കാരണം പെട്ടാന്ന് ഒരു വിള്ളൽ ഉണ്ടാവുകയും അതുകാരണം രക്തം കട്ട പിടിച്ചു രക്തയോട്ടം പൂർണമായി നിലയ്ക്കുകയും ചെയ്യുമ്പോഴാണ് സാധാരണയായി ഹൃദയാഘാതം സംഭവിക്കുന്നത്.


കാർഡിയാക് അറസ്റ്റ്

കാർഡിയാക് അറസ്റ്റ് എന്നാൽ ഹൃദയത്തിന്റെ പ്രവർത്തനം നിലച്ച പോകുന്ന അവസ്ഥയാണ്. ഹാർട്ട് അറ്റാക്ക്, കാർഡിയാക് അറസ്റ്റ് ന് ഉള്ള സാധ്യത കൂട്ടും. പക്ഷെ എല്ലാ ഹാർട്ട് അറ്റാക്ക് ഉം കാർഡിയാക് അറസ്റ്റ് ആവാനുള്ള സാധ്യതയില്ല. പല കാരണങ്ങളാവാം കാർഡിയാക് അറസ്റ്റ് ലെക് നയിക്കുന്നത്. ഹൃദയ സംബന്ധമായ അസുഖങ്ങൾ, ഹൃദയ മസിലുകളിലെ പ്രശ്നങ്ങൾ തുടങ്ങിയവയാണ് പ്രധാനമായി കണ്ട് വരുന്നത്. ഹൃദയമിടിപ്പിലുള്ള താളപിഴവുകളും ചിലപ്പോൾ കാർഡിയാക് അറസ്റ്റിലേക്ക് നയിച്ചേക്കാം. കാർഡിയാക് അറസ്റ്റ് ന്റെ സമയത്ത് തലച്ചോറിലേക്കുള്ള രക്തയോട്ടം നിലക്കുന്നു, ഈ സമയത്ത് ശ്വാസമോ,പൾസോ ഉണ്ടായിരിക്കില്ല.


അടിയന്തര ശുശ്രുഷ

ഇവ രണ്ടും രണ്ടു പ്രശ്നങ്ങളാണെങ്കിലും, അടിയന്തര ശ്രദ്ധ ലഭിക്കേണ്ടവുന്ന സാഹചര്യങ്ങൾ തന്നെയാണ്. ആർക്കെങ്കിലും ഹാർട്ട് അറ്റാക്ക്, കാർഡിയാക് അറസ്റ്റ് ഉണ്ടാവുന്ന സാഹചര്യങ്ങളിൽ ഏറ്റവും ആദ്യം ചെയ്യേണ്ടത് എമർജൻസി മെഡിക്കൽ സർവിസുമായി ബന്ധപെടുക എന്നത് തന്നെയാണ്.

കാർഡിയാക് അറസ്റ്റ് സംഭവിച്ചാൽ ഇത്രെയും പെട്ടന്ന് ആ രോഗിക്ക് CPR നൽകണം, അല്ലാത്ത പക്ഷം മരണം ഉറപ്പാണ്.