blog image

വ്യായാമവും, ഹൃദയാരോഗ്യവും

ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള മനസ്സുണ്ടാവുകയുള്ളു, ആരോഗ്യമുള്ള ഹൃദയവും ഹൃദയ സംബന്ധ രോഗങ്ങൾക് കാരണമാകുന്ന അസുഖങ്ങളായ പ്രേമഹം,രക്തസമ്മര്ദം, തുടങ്ങിയവയ്യ നിയന്ത്രിക്കുന്നതും, രോഗം വരാതെ സൂക്ഷിക്കുന്നതിനും ചിട്ടയായ വ്യായാമം ഉത്തമ കുറുക്കു വഴിയാണ്.

ചിട്ടയായ വ്യായാമ ശീലങ്ങളുടെ നേട്ടങ്ങൾ

cardiovascular റിസ്ക് കുറയ്ക്കുന്നതിൽ വ്യായാമങ്ങൾക് സാധിക്കും എന്നതിൽ സംശയമില്ല.

1. exercise tolerance വർധിക്കുന്നു.

2. ശരീര ഭാരം കുറയുന്നു.

3. രക്ത സമ്മർദ്ദം കുറയുന്നു.

4. കൊളെസ്ട്രോൾ കുറയുന്നു(LDL=bad cholestrol).

5. HDL കൊളെസ്ട്രോൾ വർധിക്കുന്നു.

6. insulin sensitivity വർധിക്കുന്നു.


രക്തചംക്രമണം, മസിലുകളുടെ ഉറപ്പ് തുടങ്ങിയവ വർദ്ധിപ്പിച്ചു ഒരാളുടെ oxygen consumption നിരക്ക് കൂട്ടി ആരോഗ്യം നന്നാകുന്നതിൽ വ്യായാമത്തോളം സ്വാധീനം മറ്റൊന്നിനും ഇല്ല. ആത്മവിശ്വാസം വർധിപ്പിക്കുക , സമ്മർദ്ദങ്ങൾ കുറയ്ക്കുക,anxiety കുറയ്ക്കുക എന്നിവയും ചിട്ടയായ വ്യായാമ ശീലങ്ങളിലൂടെ സാധിക്കും.


എത്രത്തോളം വ്യായാമം ?

30 മിനിറ്റ് നേരം ദൈർഘ്യമുള്ള ശരീരം നന്നായി അനങ്ങുന്ന മുറകൾ തന്നെ ധാരാളം. നടത്തം,സൈക്ലിംഗ്, നീന്തൽ, തുടങ്ങിയവയും ആവാം.

പക്ഷെ cardiac related complication കൂടുന്നതിന് കാരണമാകുന്ന വ്യായാമങ്ങൾ ഒഴിവാക്കുക. 

ഹൃദയ സംബന്ധമായ രോഗികൾ, 45 വയസ്സിനു മുകളിൽ ഉള്ള 2 അതിലധികമോ തവണ ആഘാതം വന്നവർ, ഉയർന്ന രക്ത സമ്മർദ്ദം, അബ്നോര്മല് കൊളെസ്ട്രോൾ,പ്രേമേഹം തുടങ്ങിയവ ഉള്ളവർ, വ്യായാമം തുടങ്ങുന്നതിനു മുൻപ് ഒരു ഡോക്ടറെ കാണുന്നത് നന്നായിരിക്കും. 


വ്യായാമ ശീലം പതിവാക്കൂ, ആരോഗ്യവാനായിരിക്കൂ.