blog image

ഹൃദയരോഗം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

വിശ്രമിക്കാത്ത ഹൃദയം 

ഗര്‍ഭാവസ്ഥയില്‍ തൊട്ട് ഹൃദയം സ്പന്ദിച്ച് തുടങ്ങും. പിന്നീടുള്ള ആയുഷ്‌കാലത്തില്‍ വിശ്രമമില്ല. ചറുപ്രായം തൊട്ടേ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പുവരുത്തണം. നന്നായി ഓടിച്ചാടിക്കളിച്ച് വളരുന്ന ഒരു കുട്ടിയുടെ ഹൃദയം എത്ര പഴക്കമേറുമ്പോഴും നല്ല ആരോഗ്യസ്ഥിതിയില്‍ തുടരും.


ആര്‍ത്തവം നിലച്ചാല്‍ ജാഗ്രത കൂട്ടണം

ആര്‍ത്തവവിരാമം വരെ പലതരം ഹോര്‍മോണുകള്‍ ഹൃദ്രോഗം വരാതെ സ്ത്രീകളെ സംരക്ഷിക്കുന്നു. ആര്‍ത്തവവിരാമമായാല്‍, അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ കൊളസ്‌ട്രോള്‍ നില 10-20 ശതമാനം വരെ വര്‍ദ്ധിക്കുന്നു. ഹോര്‍മോണുകളുടെ പ്രവര്‍ത്തനം കുറയുന്നതാണിതിന് കാരണം.


അമിത വണ്ണം കുറക്കണം

അമിത വണ്ണം കുറക്കണമുള്ളവര്‍ക്കു ഹൃദ്രോഗസാധ്യത കൂടൂം. ശരീരത്തിന്റെ വണ്ണം കൂടിയവര്‍ക്ക് കൊളസ്‌ട്രോളും രക്തസമ്മര്‍ദ്ദവും പ്രമേഹവും വരാന്‍ സാധ്യത കൂടുതലാണ്. വയറില്‍ കൊഴുപ്പടിയുന്നത് ഹൃദ്രോഗസാധ്യത കൂട്ടുന്നുണ്ട്. ആവശ്യമില്ലാത്ത ഇന്‍സുലിനാണ് കുടവയര്‍ സൃഷ്ടിക്കുന്നത്. ഇതേ ഇന്‍സുലിന്‍ രക്തക്കുഴലുകളേയും ദോഷമായി ബാധിക്കുന്നു. അമിതവണ്ണത്തേക്കാള്‍ കുടവയറാണ് ഹൃദ്രോഗസാധ്യത കൂട്ടുന്നത്. 


വേദനയില്ലാതെയും ആഘാതം വാരം

പ്രമേഹമുള്ളവരില്‍ ചിലപ്പോള്‍ ഞരമ്പുകളുടെ സംവേദനശേഷി നശിച്ചു പോവാറുണ്ട്. ഹൃദയത്തിലേക്കുള്ള ഞരമ്പുകളുടെ സംവേദനശേഷി നശിച്ചവരില്‍ ഹൃദയാഘാതത്തിന്റെ വേദന അനുഭവപ്പെടാതെ പോകാറുണ്ട്. ഇവരില്‍ മറ്റു ചില ലക്ഷണങ്ങളിലൂടെയാണ് ഹൃദയാഘാതം ഉണ്ടായതായി ഡോക്ടര്‍ തിരിച്ചറിയുന്നത്.

പ്രമേഹം ശരീരത്തിന്റെ എല്ലാ ഭാഗങ്ങളുടേയും പ്രായം കൂട്ടുകയാണ്. അപ്പോള്‍ ഹൃദയത്തിന്റെ ആരോഗ്യവും ക്ഷയിക്കുന്നു. രക്തസമ്മര്‍ദ്ദം കുറച്ചുവെക്കാന്‍ ശ്രദ്ധിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവും കൊളസ്‌ട്രോള്‍ നിലയും ഇടയ്ക്ക് പരിശോധിച്ച് നിയന്ത്രണാധീനമാണെന്ന് ഉറപ്പാക്കണം.

 

സ്ഥിരം പരിശോധനകള്‍ എന്തെല്ലാം

ഹാര്‍ട്ട് അറ്റാക്ക് വന്നിട്ട് 90 ശതമാനവും രോഗമുക്തരായവര്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ ഒരു ഫുള്‍ ചെക്കപ്പ് നടത്തണം. ഹൃദ്രോഗികളില്‍ 30-40 ശതമാനം പേരും ഈ വിഭാഗത്തില്‍ പെടുന്നവരാണ്. ഇവരില്‍ രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉള്ളവരാണെങ്കില്‍ മൂന്ന് മാസം കൂടുമ്പോള്‍ ചെക്കപ്പ് ചെയ്യണം. ഹൃദയാഘാതം വന്നിട്ട് കടുത്ത ആരോഗ്യപ്രശ്‌നങ്ങളുണ്ടായവര്‍ കൃത്യമായി പരിശോധനകള്‍ നടത്തിയിരിക്കണം.