മനസ്സു തുറക്കൂ ഹൃദയം ചിരിക്കും
ജീവിതത്തിന്റെ തിരക്കിലും തിക്കിലുമാണ് ഒരോ നിമിഷവും മനുഷ്യന്‍. ഒന്നില്‍ നിന്നും രണ്ടിലേക്കുള്ള ഓട്ടത്തില്‍ മനസിനു ഒരു ആയാസവും ലഭിക്കാറില്ല. ശരീരത്തിനേക്കാളും വലിയ ഭാരം മനസ്സിലേറ്റിയാണ് നമ്മില്‍ പലരും സഞ്ചരിക്കുന്നത്. എന്നാല്‍ ഈ മാനസിക സംഘര്‍ഷം നിങ്ങളുടെ ഹൃദയത്തിലുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. മനസ്സു തുറന്നിട്ടും സമ്മര്‍ദ്ദം കുറച്ചാല്‍ ഹൃദയവും സുരക്ഷിതമാവും.
അനിയന്ത്രിതമായ അളവില്‍ സ്‌ട്രെസ്സ് അനുഭവിക്കേണ്ടി വരുമ്പോള്‍ അത് വൈകാരികവും ശരീര ശാസ്ത്രപരവുമായ പ്രത്യഘാതങ്ങള്‍ ഉണ്ടാക്കും.
നെഞ്ച് വേദന, ഹൃദയസ്പന്ദനത്തില്‍ വരുന്ന അസ്വാഭാവികമായ വ്യതിയാനങ്ങള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഹൃദ്‌രോഗങ്ങള്‍ എന്നിങ്ങനെ പലതും മാനസിക സമ്മര്‍ദ്ദം വഴി വരും.
സ്‌ട്രെസ്സ് കാരണം ഉയരുന്ന രക്തസമ്മര്‍ദ്ദം അമിതമായി ഭക്ഷണം കഴിക്കുന്നതിനിടയാക്കും. വ്യായാമം ചെയ്യതിരിക്കുവാനും പുകവലി പോലുള്ള തെറ്റായ ശീലങ്ങളിലേക്ക് കടക്കാനും ഇത് പ്രേരണയാകുന്നുണ്ട്.
തീവ്രമായ മാനസിക സമ്മര്‍ദ്ദം ഉണ്ടാകുമ്പോള്‍ രക്തത്തില്‍ ചില ഹോര്‍മോണുകള്‍ കൂടുതാലായി ഉണ്ടാകുന്നു. ചില പഠനങ്ങളില്‍ രക്തം കട്ടപിടിക്കുന്ന പ്രവര്‍ത്തനത്തില്‍ മാറ്റങ്ങളുണ്ടാക്കാന്‍ സ്‌ട്രെസ്സ് കാരണമാകുന്നു എന്നാണു കണ്ടെത്തിയിരിക്കുന്നത്. ഇത് ഹൃദയാഘാതാത്തിനു വരെ കാരണമായേക്കാം.
അനിയാന്ത്രിതമായ സ്‌ട്രെസ്സ് ഹൃദയ രോഗത്തിനു കാരണമാവുന്നുവെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.
സ്‌ട്രെസ്സിന്റെ മൂലകാരാണത്തെ കണ്ടെത്തുകയും അത് പാരിഹരികകുവാന്‍ ശ്രമിക്കുകയും ചെയ്യുക എന്നുള്ളത് ഏറെ പ്രധാനമാണ്.
നിങ്ങളെ സ്‌ട്രെസ്സിലാക്കാന്‍ ശ്രമിക്കുന്ന വ്യക്തികളെ ശ്രദ്ധിക്കാതിരിക്കുക.
ചെയ്യാനുള്ള കാര്യങ്ങള്‍ മുന്‍കൂട്ടി തീരുമാനിക്കുക. ജോലി സംബന്ധമായ ചിന്തകള്‍ എല്ലാ സമയത്തും മനസ്സിലേറ്റാതിരിക്കുക, വികാര-വിചാരങ്ങള് സുഹൃത്തുക്കളുമായി തുറന്നു സംസാരിക്കുക, സമയം സമര്‍ത്ഥമായി വിനിയോഗിക്കുന്നതില്‍ ശ്രദ്ധിക്കുക തുടങ്ങിയവയൊക്കെ ഒരു പരിധിവരെ സമ്മര്‍ദ്ദ കുറക്കാന്‍ സഹായിക്കും.