LCHF Diet നെ കുറിച്ച് അറിയേണ്ടതെല്ലാം
ലോ കാര്‍ബോ ഡയറ്റ് അഥവാ കീറ്റോ ഡയറ്റ് അഥവാ പാലിയോ ഡയറ്റ് ഇന്ന് ലോകം മുഴുവൻ ആളുകൾ വളെരെ ഉത്സാഹത്തോടെയും താല്പര്യത്തോടും കൂടെ ചെയ്യുന്ന ഒരു ഭക്ഷണ രീതി ആണ് . അതായത് നമ്മുടെ ശരീരത്തിൽ എത്തുന്ന പ്രദാനമായ ഊര്‍ജ്ജ സ്രോതസ്സ് ആയ കാര്‍ബോ ഹൈഡ്രേറ്റിനെ നല്ല രീതിയിൽ കുറച്ചു കൊണ്ട് പകരം കൊഴുപ്പിൽ നിന്നും നമ്മുടെ ശരീരത്തിന് വേണ്ട ഊര്‍ജ്ജത്തെ നൽകികൊണ്ടുള്ള ഭക്ഷണ രീതി ആണ് കീറ്റോ ഡയറ്റ് അഥവാ ലോ കാര്‍ബോ ഡയറ്റ് നമ്മൾ നല്ല രീതിയിൽ തന്നെ ഫോളോ ചെയ്യുകയാണെങ്കിൽ തീർച്ചയായും നമുക്ക് അതിന്റെതായ ഗുണങ്ങൾ ഉണ്ട്
ജീവിതരീതിയിൽ മാറ്റങ്ങൾ വരുന്നതിലുണ്ടാകുന്ന അമിത വണ്ണം ( ആദ്യ 1 -2 ആഴ്ചക്കുള്ളിൽ തന്നെ 3 -4 കിലോ ശരീര ഭാരം കുറയ്ക്കാൻ കീറ്റോ ഡയറ്റ് അഥവാ ലോ കാര്‍ബോ ഡയറ്റ് സഹായിക്കുന്നു .
വളരെ ദോഷകരമായിട്ടുള്ള Abdoman Fat നെ കുറക്കാൻ നമുക്ക് സാധിക്കുന്നു ട്രൈ ഗ്ലിസറൈഡ്സ് ലെവൽ നമുക്ക് കുറച്ചുകൊണ്ട് വരികയും നല്ല കൊളസ്ട്രോള്‍ ആയ ഹൈ ഡെൻസിറ്റി ലീപ്പോ പ്രോട്ടീൻ (HDL) നമുക്ക് കൂടുന്നതിന് കീറ്റോ ഡയറ്റ് അഥവാ ലോ കാര്‍ബോ ഡയറ്റ് വളരെ നല്ലതാണ്.
പ്രമേഹ രോഗം ഉള്ളവർക്കു വളരെ നല്ലോരു ഭക്ഷണ രീതി ആണിത്, എന്തെന്നാൽ Blood Sugar Level നെയും Insulin level നെയും കുറച്ചു കൊണ്ടുവരാൻ കീറ്റോ ഡയറ്റ് കൊണ്ട് സാധിക്കുന്നു .
Fatty LIVER, രക്ത സമ്മര്‍ദം നോർമൽ ലെവലിൽ നിലനിര്‍ത്താനും കീറ്റോ ഡയറ്റ് കൊണ്ട് സാധിക്കുന്നു
കീറ്റോ ഡയറ്റ് ഏതു രോഗത്തിനുമുള്ള ഉത്തമമായ മരുന്നാണ് എന്ന പ്രചരണം സോഷ്യൽ മീഡിയയിൽ കണ്ടുവരുന്നുണ്ട് .എന്നാൽ പലരും ഇത്തരത്തിലുള്ള പ്രചരണം അന്ധമായി വിശ്വസിക്കുകയും അവരുടെ ഭക്ഷണ രീതി പൂർണമായും ആരോഗ്യപരമല്ലാത്ത രീതിയിലേക്ക് മാറ്റുകയും ചെയ്യുന്നുണ്ട് . ഇത്തരത്തിലുള്ള മാറ്റങ്ങൾ ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുന്നു .( ഉദാഹരണത്തിന് : രാവിലെ 4 - 5 കോഴിമുട്ട , ഉച്ചക്ക് 3 -4 മുട്ട , നാച്ചുറൽ ഓയ്ൽസ് അല്ലാതെ ഉള്ളവ വീണ്ടും ചൂടാക്കി ഉപയോഗിക്കുക എന്നിങ്ങനെ)
<br><br>
കീറ്റോ ഡയറ്റ് തുടർച്ചയായി എടുത്തു കഴിഞ്ഞാൽ പലരിലും കണ്ടു വരുന്ന ചില ബുന്ധിമുട്ടുകൾ ഏതെല്ലാം എന്ന് നോക്കാം .
കീറ്റോ ഡയറ്റ് ചെയ്യുന്ന ചിലരിൽ Keto rashes അഥവാ ചെറിയ ചുവന്ന കുരുക്കൾ പോലെ ശരീരത്തിൽ കണ്ടു വരുന്നുണ്ട് .അതായത് നമ്മുടെ ശരീരം ഇത്തരത്തിലുള്ള ഭക്ഷണ രീതിക്ക് എതിരായി ശരീരം കീറ്റോ ഡയറ്റിനെ പുറംതള്ളാൻ ശ്രമിക്കുന്നതിന്റെ ചില ലക്ഷണങ്ങൾ ആണ്
കീറ്റോ ഡയറ്റ് പ്രചരിപ്പിക്കുന്നവരിൽ പലരും പറയുന്നത് എത്ര വേണമെങ്കിലും കൊഴുപ്പ് കഴിക്കാം ഇത് നമ്മുടെ ശരീരത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കില്ല എന്നാണ് . നമ്മുടെ ശരീരത്തിൽ കാര്‍ബോ ഹൈ ഡ്രേറ്റ് മെറ്റാബോളിസം പോലെ തന്നെ ഫാറ്റ് മെറ്റാബോളിസവും പ്രോട്ടീൻ മെറ്റാബോളിസവും ഉണ്ട്
കാര്‍ബോ ഹൈഡ്രേറ്റ് മെറ്റാബോളിസത്തിനോട് നമ്മുടെ ശരീരം സെന്‍സിറ്റീവ് ആയവർക്കാണ് അമിത വണ്ണം ഉണ്ടാകുന്നത് അങ്ങനെ ഉള്ളവർക്ക് കീറ്റോ ഡയറ്റ് വളരെ നല്ലതാണ്
എന്നാൽ ഫാറ്റിനോട് നമ്മുടെ ശരീരം അമിതമായ സെന്‍സിറ്റീവ് ആണെങ്കിൽ Cholestrol Hyper Responders എന്ന് വിളിക്കുന്ന ഒരു വിഭാഗം ഉണ്ട് , അങ്ങനെ ഉള്ളവർ വളരെ കുറച്ചു കൊഴുപ്പ് കഴിച്ചാലും പെട്ടന്ന് തന്നെ Cholestrole ഉണ്ടാകാൻ സാധ്യത ഉണ്ട് . എത്ര വ്യായാമം ചെയ്താലും ഭക്ഷണത്തില്‍ Fat കുറച്ചാലും Cholestrole കുറയുന്നില്ല ഇങ്ങനെ ഉള്ള Cholestrole Hyper Responders എന്നവർ Fat കൂട്ടി കാര്‍ബോ ഹൈഡ്രേറ്റ് കുറച് ഭക്ഷണ രീതി പാലിക്കുന്നത് ഗുണകരമാകണമെന്നില്ല .
പ്രോട്ടീൻ metabolism സെന്‍സിറ്റീവ് ആയവർ നമുക്കിടയിൽ ഉണ്ട് ഇവർ ഇത്തരത്തിൽ കീറ്റോ ഡയറ്റ് എടുക്കുന്നവരിൽ Fat ന്റെ കൂടെ പ്രോട്ടീൻ കൂടുതൽ കഴിക്കുന്നുണ്ട് . ഇത് പ്രോട്ടീൻ metabolism സെന്‍സിറ്റീവ് ആയവരിൽ Uric Acid ഉയരാൻ ഉള്ള സാഹചര്യം ഉണ്ടാക്കുന്നു . മാത്രവുമല്ല ഇത്തരത്തിൽ Uric Acid ഉയർന്ന അവസ്ഥയിൽ എത്തുന്നത് അവരിൽ കിഡ്നി സ്റ്റോൺ ഉണ്ടാകാനിടയുണ്ടാവുന്നത്
ഇത്തരത്തിൽ ചിലരിൽ അമിതമായ കൊഴുപ്പ് കഴിക്കുന്നവരിൽ pancreas അഥവാ Insulin ഉല്പാദിപ്പിക്കുന്ന ഗ്രന്ധിക്ക് അണുബാധ ഉണ്ടാകാൻ ഉള്ള സാധ്യത കണ്ടുവരുന്നുണ്ട്
കീറ്റോ ഡയറ്റ് എടുക്കുന്നവരിൽ മലബന്ധം കാണപ്പെടുന്നുണ്ട്
മറ്റൊരു ബുദ്ധിമുട്ട് വിറ്റാമിനുകളുടെ കുറവ് ആണ് Water Soluble Vitamins ൽ പ്രധാനമായ B Complex Vitamin നമ്മൾ കഴിക്കുന്ന കാര്‍ബോ ഹൈഡ്രേറ്റ്ൽ നിന്നുമാണ് നമ്മുടെ ശരീരം ആഗിരണം ചെയ്യുന്നത് ഇത്തരത്തിൽ കീറ്റോ ഡയറ്റ് എടുക്കുന്നവരിൽ B Complex Vitamin കുറയുന്ന സാഹചര്യത്തിൽ ഷീണം , മുടി കൊഴിച്ചിൽ , മസിൽ അയഞ്ഞ പോലെയും കാണപ്പെടുന്നു
നമ്മുടെ ശരീരത്തിലുണ്ടാകുന്ന Electrolyte അസന്തുലിതാവസ്ഥ അതായത് സോഡിയം പൊട്ടാസ്യം എന്നിവയുടെ ഏറ്റ കുറച്ചിലുകൾ Magnesium ത്തിന്റെ അളവ് കുറഞ്ഞു പോവുക ഇതോടൊപ്പം രക്ത സമ്മര്‍ദത്തില്‍ ഉള്ള ഏറ്റ കുറച്ചിലുകൾ എന്നിവയും കണ്ടു വരുന്നു. കീറ്റോ ഡയറ്റ് എടുക്കുന്ന ചിലരിലെങ്കിലും കാണാൻ സാധ്യതയുള്ള ബുദ്ധിമുട്ടുകളെ കുറിച്ചാണ് ഇവിടെ വിശദികരിച്ചത്.
കീറ്റോ ഡയറ്റ് എടുക്കുന്നതിനു മുൻപേ നമ്മൾ ഒരു ഡോക്ടറെ കണ്ട് അതിനാവശ്യമായ രക്ത പരിശോധനകൾ നടത്തി നമ്മുടെ ശരീരത്തിൽ ഏതെല്ലാം ഘടകങ്ങൾ കൂടുതൽ ആണ് ഏതെല്ലാം ഘടകങ്ങൾ കുറവാണു എന്നത് കണ്ടെത്തി കീറ്റോ ഡയറ്റ് എടുക്കുന്നത് കൊണ്ട് ഏതെങ്കിലും തരത്തിൽ ബുന്ധിമുട്ടുകൾ വരൻ സാധ്യത ഉണ്ടോ എന്ന് വ്യക്തമായി മനസിലാക്കിയതിനു ശേഷം കീറ്റോ ഡയറ്റ് തുടങ്ങാം അത് ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം എങ്കിൽ തീർച്ചയായുംകീറ്റോ ഡയറ്റിന്റെ ഗുണം നമുക്ക് ലഭിക്കും എന്നതിൽ യാതൊരു സംശയവും ഇല്ല.
കടപ്പാട് : Praseetha KP
Dietician
Department of Nutrition and Dietetics, MICC