അമിത വണ്ണവും വയറും
തടിയും വയറും വലിയ പ്രശ്നമായിക്കൊണ്ടിരിയ്ക്കുന്ന ഒരു കാലത്താണ് നമ്മള്‍ ജീവിയ്ക്കുന്നത്. എന്നാല്‍ പലപ്പോഴും ഇതിനെതിരെ എന്ത് ചെയ്യണം എന്നതായിരിക്കും പലരുടേയും ചോദ്യം.
നിരവധി ആര്‍ട്ടിക്കിളുകള്‍ വായിച്ചും പലതരം ഡയറ്റ് പരീക്ഷിച്ചും ഭക്ഷണത്തില്‍ സ്വയം ക്രമീകരണം കൊണ്ടു വന്നും പട്ടിണി കിടന്നും ജിമ്മില്‍ പോയും വ്യായാമം ചെയ്തും എല്ലാം എങ്ങനെയെങ്കിലും തടിയൊന്ന് കുറഞ്ഞാല്‍ മതി എന്ന് ചിന്തിയ്ക്കുന്നവരാണ് നമ്മളോരോരുത്തരും.
എന്നാല്‍ ഇതെല്ലാം സ്ഥിരമായി ചെയ്ത് കൊണ്ടിരിയ്ക്കുന്ന കാര്യങ്ങള്‍ തന്നെയാണ് എന്നതാണ് പലപ്പോഴും നമ്മളെ നിരുത്സാഹപ്പെടുത്തുന്നതും. പക്ഷേ നമ്മള്‍ ഓര്‍ക്കേണ്ടത് എന്തെങ്കിലും ചെയ്ത് തുടങ്ങിയാല്‍ അതിന് ഉടന്‍ തന്നെ ഫലം ലഭിക്കണമെന്നും ഉടന്‍ തന്നെ തടിയും വയറും കുറയണമെന്നുമെല്ലാം വാശിപിടിച്ചാല്‍ അത് നടക്കുന്ന കാര്യമല്ല. അതുകൊണ്ട് തന്നെ ചില കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അല്‍പം ശ്രദ്ധിക്കുന്നത് നല്ലതാണ്. ശ്രദ്ധിക്കുന്നത് മാത്രമല്ല അത് ക്ഷമയോടെ കുറച്ച് നാള്‍ പാലിക്കുന്നത് കൊണ്ട് നമ്മളാഗ്രഹിക്കുന്ന ഫലമുണ്ടാവുകയും ചെയ്യുന്നു.
ഇനി താഴെ പറയുന്ന കാര്യങ്ങള്‍ കൃത്യമായി പാലിച്ചു ഫലം ഉറപ്പാക്കാം.
തടി കുറയ്ക്കണമെന്ന് തീരുമാനം എടുത്ത് കഴിഞ്ഞാല്‍ പിന്നെ എണ്ണ പലഹാരങ്ങള്‍ എന്ന ഭാഗത്തേക്ക് തിരിഞ്ഞു നോക്കാതിരിയ്ക്കുന്നതാണ് നല്ലത്.
ശുദ്ധമായ വെള്ളം കുടിച്ചു കൊണ്ട് ആരംഭിയ്ക്കുക മാത്രമല്ല അവസാനിപ്പിക്കുകയും ചെയ്യുക.
കൂടുതല്‍ ആയും ഇടനേരങ്ങളിൽ പ്രോട്ടീനും ഫാറ്റും അടങ്ങിയ ലഘു ഭക്ഷണം ഉള്‍പ്പെടുത്താം
സംഭാരം
കൊഴുപ്പ് നീക്കിയ തൈര്
മുട്ടയുടെ വെള്ള
പാട നീക്കം ചെയ്ത പാല്‍
ഫ്ലാക്സ് സീഡ്
സ്വീറ്റ് കോണ്‍
ബേബി കോണ്‍
പോപ് കോണ്‍
മുളപ്പിച്ച പയറു വര്‍ഗ്ഗങ്ങൾ
നാലോ അഞ്ചോ ബദാം
ഒരു പിടി നിലക്കടല
പുഴുങ്ങിയ വെള്ള കടല
സൂപ്പുകൾ
ഫ്രൂട്ട് സലാഡ്
വെജിറ്റബിള്‍ സലാഡ്
പച്ചക്കറി കഴിയ്ക്കുന്നത് നല്ലതാണ്. പച്ചയ്ക്ക് കഴിയ്ക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ ബേക്ക് ചെയ്തോ സ്റ്റീം ചെയ്തോ കഴിയ്ക്കാം.
ഭക്ഷണ കാര്യത്തില്‍ അല്‍പം നിയന്ത്രണം വെയ്ക്കുക. നിങ്ങള്‍ക്കാവശ്യമുള്ളത്രയും കഴിയ്ക്കാം. പക്ഷെ ഭക്ഷണത്തിന്റെ അളവ് കൂട്ടി 3 നേരം എന്നുള്ള ശീലം ഉപേക്ഷിച്ചേ മതിയാകൂ. ഭക്ഷണം ആറ് തവണയായി അല്‍പാല്‍പം കഴിക്കുക. ഇടനേരത്ത് മേല്‍ പറഞ്ഞ പുതിയ സ്നാക്സ് പരീക്ഷിച്ചു നോക്കൂ.
പാട നീക്കിയ പാലും സൂപ്പും കഴിയ്ക്കാന്‍ ശ്രമിക്കുക, ഇത് ദ്രവരൂപത്തിലുള്ളതായതിനാല്‍ തടിയ്ക്കുമെന്ന പേടി വേണ്ട, മാത്രമല്ല ഇതിലെല്ലാം ധാരാളം പ്രോട്ടീന്‍ ഉണ്ട് എന്നതാണ് സത്യം.
കാപ്പിയാണ് എത്ര ശ്രമിച്ചാലും ഒഴിവാക്കാന്‍ പറ്റാത്ത ഒന്ന്. കാപ്പി കുടിയ്ക്കുന്നത പരമാവധി ഒഴിവാക്കുക. കാപ്പി മാത്രമല്ല പെപ്സി കോള പോലുള്ള സോഫറ്റ്ഡ്രിങ്ക്സും മദ്യവും.
രാത്രി എട്ട് മണിയ്ക്ക് മുമ്പേ അത്താഴം കഴിയ്ക്കുക. ഉറങ്ങും മുമ്പ് അമിതവിശപ്പ് തോന്നുന്നുണ്ടെങ്കില്‍ അല്‍പം പാലോ കലോറി മൂല്യം കുറഞ്ഞ ഒരു പഴമോ കഴിച്ച് വിശപ്പടക്കാം.
പ്രത്യേകം ശ്രദ്ധിക്കുക ബൺ, ബ്രെഡ്, നൂഡില്‍സ്, പാസ്ത, പഫ്‌സ് എന്നിങ്ങനെ ഉള്ള മൈദ കൊണ്ട് ഉണ്ടാക്കുന്ന ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കാം. പകരം ഗോതമ്പ് കൊണ്ടുള്ള ബ്രെഡ് കഴിക്കാം.
ഫാസ്റ്റ്ഫുഡെന്ന വില്ലനെ പൂര്‍ണമായും അങ്ങോട്ട് ഒഴിവാക്കാന്‍ ശ്രമിക്കുക. പ്രത്യേകിച്ച് പിസയും ബർഗർ, കാന്‍ഡ് ഫുഡ്, ഫ്രൈഡ് ഫുഡ് എന്നിവയെ.
ബേക്കൺ, സോസേജ്, പോത്തിറച്ചി, ആട്ടിറച്ചി കോഴിയിറച്ചി എന്നിവ കൊണ്ട് ഉണ്ടാക്കുന്ന കട്ലറ്റു പത്തിരി എന്നിവയും ഒഴിവാക്കുന്നത് ആണ് അഭികാമ്യം.
കിഴങ്ങ് വര്‍ഗ്ഗങ്ങൾ കൊണ്ട് ഉണ്ടാക്കുന്ന മസാല ബോണ്ട, കപ്പ, ഉരുളക്കിഴങ്ങ് വറുത്തത് അല്പം നിയന്ത്രണം വയ്ക്കുന്നതും നല്ലതാണ്
വ്യായാമം നിര്‍ത്തേണ്ട ദിവസവും കുറഞ്ഞത് 15 മിനിട്ടെങ്കിലും വ്യായാമം ചെയ്യുന്നത് നല്ലതാണ്. ആരോഗ്യത്തിനും ശരീരത്തിനും
കടപ്പാട് : Praseetha KP
Dietician Department of Nutrition and Dietetics, MICC